കൂട്ടിയും കിഴിച്ചും ഒടുവില്‍ ജനങ്ങള്‍ ആര്‍ക്കൊപ്പം? പ്രതീക്ഷയോടെ രാഷ്ട്രീയ പാര്‍ട്ടികള്‍

polling

തിരുവനന്തപുരം: ഇത്തവണ മികച്ച പോളിങ് രേഖപ്പെടുത്തിയെന്നു പറയാന്‍ സാധതിക്കില്ല. ഒടുവിലെ കണക്ക് നോക്കുമ്പോള്‍ 77.35 ശതമാനമാണുള്ളത്. എന്നാല്‍, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ പോളിങ് 2.24ശതമാനം കൂടുതലാണ്. ജനങ്ങള്‍ ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കുമെന്നറിയാം ഇനി രണ്ട് ദിവസം കൂടി കാത്തിരിക്കേണ്ടിയിരിക്കുന്നു.

മെയ് 19ന് ഫലം അറിയാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കാത്തിരിക്കുകയാണ്. ഭരണത്തിലുള്ള കേരളത്തിലും അസമിലും അധികാരം നഷ്ടപ്പെട്ടാല്‍ ദേശീയതലത്തില്‍ തന്നെ കോണ്‍ഗ്രസിന് പ്രഹരമേല്‍ക്കും. കേരളത്തില്‍ നേട്ടമുണ്ടാകുമെന്ന് ആശ്വസിക്കുമ്പോഴും, ബംഗാളില്‍ പ്രതീക്ഷിക്കുന്ന വിജയമുണ്ടാകുമോയെന്നാണ് ഇടതു പാര്‍ട്ടികള്‍ ഉറ്റുനോക്കുന്നത്. അതേസമയം കേരളത്തിലും അസമിലും നേട്ടമുണ്ടാക്കാനാകുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂട്ടിയും കിഴിച്ചുമുള്ള കണക്കുകൂട്ടലിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തെ തന്നെ കാര്യമായി പ്രതിഫലിക്കുമെന്നിരിക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുപോലെ പ്രതീക്ഷയും ആശങ്കയും പ്രകടിപ്പിക്കുന്നു. നിലവില്‍ എട്ട് സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് ഭരണമുള്ളത്. ഇതില്‍ കേരളവും അസമും നഷ്ടപ്പെടുകയാണെങ്കില്‍ കോണ്‍ഗ്രസ് ഭരണം ആറ് സംസ്ഥാനങ്ങളില്‍ ഒതുങ്ങും. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം തിരിച്ചുവരാനൊരുങ്ങുന്ന കോണ്‍ഗ്രസിന് കനത്ത പ്രഹരമായിരിക്കും സംഭവിക്കുക. എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ എതിരാകുമ്പോഴും പ്രവചനങ്ങള്‍ തള്ളിക്കളയുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

ഇന്നലെ നടന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായിരുന്നു. കോഴിക്കോടും, കണ്ണൂരും കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചവരെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.

Top