ജെഡിഎസ് കേരള ഘടകം ഒരിക്കലും ബിജെപിക്കൊപ്പം നില്‍ക്കില്ല; ദേശീയ നീക്കം കേരളത്തില്‍ ബാധിക്കില്ല; മന്ത്രി കെ കൃഷ്ണന്‍ കുട്ടി

പാലക്കാട്: ദേശീയ തലത്തില്‍ ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നേക്കുമെന്ന സൂചനയ്ക്ക് പിന്നാലെ കരുതലോടെ ജെഡിഎസ് കേരള ഘടകം. ജെഡിഎസ് കേരള ഘടകം ഒരിക്കലും ബിജെപിക്കൊപ്പം നില്‍ക്കില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ജെഡിഎസ് എന്‍ഡിഎക്കൊപ്പം നില്‍ക്കില്ല. ദേശീയ തലത്തിലെ നീക്കം കേരളത്തില്‍ ബാധിക്കില്ല. ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണ്. എന്‍ഡിഎയ്‌ക്കൊപ്പം ചേരാനെടുത്ത തീരുമാനം പിന്‍വലിക്കാന്‍ ദേശീയ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തും. കേരളത്തില്‍ ഇടത് മുന്നണിക്കൊപ്പം തന്നെ അടിയുറച്ച് നില്‍ക്കുമെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ എന്നതാണ് ജെഡിഎസിന്റെ പ്രഖ്യാപിത നയമെന്ന് മാത്യു ടി തോമസും പറഞ്ഞു. എന്‍ഡിഎ നാളെ യോഗം ചേരട്ടെ. ജെഡിഎസ് പോകില്ല എന്നാണ് കരുതുന്നത്. പോയാല്‍ അപ്പോള്‍ പ്രതികരിക്കാം. കേരള ജെഡിഎസ് എടുത്ത നിലപാട് കേരളത്തിലെ ഇടതുപക്ഷത്തിനൊപ്പം നിന്നുകൊണ്ട് ബിജെപിക്കെതിരെ നില്‍ക്കുക എന്നതാണ്. കോണ്‍ഗ്രസിനെയും ബിജെപിയെയും എതിര്‍ക്കുക എന്നത് വ്യക്തമായ നിലപാടെന്നും മാത്യു ടി തോമസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂലൈ 18-ന് നടക്കുന്ന എന്‍ഡിഎ സഖ്യയോഗത്തിലേക്ക് ക്ഷണം ലഭിച്ചാല്‍ പോകുമെന്ന് ജെഎഡിഎസ് ചീഫ് എച്ച് ഡി ദേവഗൗഡ വ്യക്തമാക്കിയിരുന്നു.

Top