യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നസീറുദ്ദീന്‍ കുത്തേറ്റു മരിച്ചു; സംഭവത്തിനുപിന്നില്‍ എസ്ഡിപിഐ

Naseerudhen

കോഴിക്കോട്: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നസീറുദ്ദീന്‍ കുത്തേറ്റു മരിച്ചു. കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവം നടന്നത്. എസ്ഡിപിഐ പ്രവര്‍ത്തകര്‍ ജയിലിലായതിന് പ്രതികാരം ചെയ്തതാണെന്നാണ് ലീഗ് ആരോപിക്കുന്നത്. സംഭവത്തിനു പിന്നില്‍ എസ്ഡിപിഐ എന്ന് മുസ്ലീം ലീഗ് ഉറപ്പിക്കുന്നു.

വേളത്തെ പുത്തലത്ത് നസീറുദ്ധീനാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് മുസ്ലിംലീഗിന്റെ ആരോപണം. ബൈക്ക് തടഞ്ഞു നിര്‍ത്തിയാണ് നസീറുദ്ദീനെ ആക്രമിച്ചത്. കുറ്റ്യാടിയില്‍ തുടരുന്ന സംഘര്‍ഷത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ജയിലിലായതിന് പ്രതികാരം ചെയ്തതാണെന്നാണ് ലീഗ് ആരോപിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ വൈകുന്നേരം 7.30 ഓടെ വേളം പുത്തലത്തായിരുന്നു സംഭവം. നസീറുദ്ദീനും സുഹൃത്തും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരായ അഷ്റഫ്, ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് മുസ്ലിംലീഗ് വേളം പഞ്ചായത്ത് സെക്രട്ടറി പികെ ബഷീര്‍ പറഞ്ഞു.

പ്രദേശത്ത് ദിവസങ്ങളായി മുസ്ലിംലീഗ്-എസ്ഡിപിഐ സംഘര്‍ഷം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ നസീറുദ്ദീന്റെ നേതൃത്വത്തില്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റിലാവുകയും ചെയ്തു. ഇവര്‍ ജാമ്യത്തിലിറങ്ങിയ ശേഷം ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് മുസ്ലിംലീഗിന്റെ ആരോപണം. ശനിയാഴ്ച കുറ്റ്യാടി മണ്ഡലത്തില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ ഹര്‍ത്താലാചരിക്കും.

Top