ജോസ് കെ. മാണി പക്ഷം ഇടതുപക്ഷത്തേക്ക് തന്നെ!കോണ്‍ഗ്രസിന്റെ അന്ത്യശാസനം തള്ളി ജോസ് കെ മാണി. എല്‍.ഡി.എഫിൽ 10 സീറ്റുവരെ ഉറപ്പ് !അവിശ്വാസം വന്നാൽ ഇടതുപക്ഷം ജോസ് കെ മാണിയെ പിന്തുണക്കും .

തിരുവനന്തപുരം:കേരളം കോൺഗ്രസ് ജോസ് കെ മാണി പക്ഷം ഇടതുമുന്നണിയിലേക്കെന്നു സൂചന .യുഡിഎഫിലെ തർക്കം മൂക്കുമ്പോൾ ഒരു വിഭാഗം കേരളം കോൺഗ്രസ് എന്തായാലും മുന്നണി വിട്ടു പുറത്തുപോകും എന്നുറപ്പായിരിക്കയാണ് . കേരളാ കോണ്‍ഗ്രസ്‌(എം) ജോസഫ്‌-ജോസ്‌പക്ഷങ്ങളെ ഒന്നിച്ചുകൊണ്ടുപോകാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം പരാജയപ്പെട്ടട്ടിരിക്കയാണ്. ഇടതുപക്ഷം ജോസ് കെ മാണിയെ ആയിരിക്കും സ്വീകരിക്കാൻ താല്പര്യം കൂടുതൽ കാണിക്കുക .യുഡിഎഫിൽ നിന്നാൽ ഇനി ഗുണം ഒന്നും ഇല്ലാ എന്നുള്ള ചിന്ത ജോസ് കെ മാണി വിഭാഗത്തിനും പി ജെ ജോസഫ് പക്ഷത്തിനും ഉണ്ട് .എന്നാൽ ഇടതുപക്ഷത്തിന് ജോസ് കെ മാണി വിഭാഗത്തിനെ കൂടെ കൂട്ടുക എന്നതിനായിരിക്കും കൂടുതൽ താല്പര്യം .ജോസ്‌ കെ. മാണി ഒപ്പം വരികയാണെങ്കില്‍ കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ചങ്ങനാശേരി, ഇടുക്കി എന്നീ സീറ്റുകള്‍ ഉറപ്പിക്കാം. ഇപ്പോള്‍ കൈവശമുള്ള പാലായും ഉറപ്പിക്കാം. തിരുവല്ല, പീരുമേട്‌, ഉടുമ്പന്‍ചോല പോലെ കടുത്തമത്സരം നടക്കുന്ന സീറ്റുകളിലും എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള സീറ്റുകളും സഖ്യം ഗുണം ചെയ്യുമെന്ന്‌ ഇടതു മുന്നണി കരുതുന്നു.

Also Read :വി.ഡി.സതീശനെ അയര്‍ലണ്ടില്‍ എത്തിച്ചത് കൊലക്കേസ് പ്രതിയുമായി കച്ചവട ബന്ധമുള്ളയാൾ? സതീശന്റെ യാത്ര ചിലവ് മുടക്കിയത് റിയല്‍ എസ്റ്റേറ്റ്-നേഴ്സിങ് ഏജന്റമാര്‍; ക്രിമിനല്‍ കേസില്‍ പ്രതിയുടെ ആധിധേയത്വം സ്വീകരിച്ച് ആദർശവാനായ കോണ്‍ഗ്രസ് നേതാവ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, കോട്ടയം ജില്ലാപഞ്ചായത്തില്‍ അവിശ്വാസപ്രമേയം വരികയാണെങ്കില്‍ അതു മുതലാക്കി യു.ഡി.എഫില്‍ വിള്ളലുണ്ടാക്കാനാണ്‌ ഇടതുമുന്നണിയുടെ നീക്കം. ജോസഫ്‌പക്ഷം അവിശ്വാസം കൊണ്ടുവരിയാണെങ്കില്‍ കോട്ടയം ജില്ലയിലെ തന്നെ ചില തദ്ദേശസ്‌ഥാപനങ്ങളില്‍ സ്വീകരിച്ചതുപോലെ ജോസ്‌പക്ഷത്തെ സഹായിക്കുന്ന നിലപാട്‌ ഇടതുമുന്നണി സ്വീകരിച്ചേക്കും. മധ്യതിരുവിതാംകൂറില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്‌തമാക്കാന്‍ ഇത്‌ സഹായിക്കുമെന്നാണ്‌ ഇടതുമുന്നണിയിലെ വിലയിരുത്തല്‍. അവര്‍ കൂടുതല്‍ ലക്ഷ്യംവയ്‌ക്കുന്നത്‌ ജോസ്‌പക്ഷത്തെയാണ്‌.

ഏതെങ്കിലും ഒരു കേരളാ കോണ്‍ഗ്രസ്‌ വിഭാഗം മുന്നണി വിടുമെന്ന നിലയിലേക്കാണു കാര്യങ്ങളുടെ പോക്ക്‌. സംസ്‌ഥാനത്തെ കോണ്‍ഗ്രസ്‌ നേതൃത്വം ജോസഫിന്‌ അനുകൂലമായി നിലകൊണ്ടാല്‍ ഒട്ടും വിട്ടുവീഴ്‌ച വേണ്ടെന്ന നിലപാടിലാണു ജോസ്‌പക്ഷവും. കഴിഞ്ഞദിവസം രാത്രി യു.ഡി.എഫ്‌. കണ്‍വീനര്‍ ബെന്നി ബഹനാനും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എയും പ്രശ്‌നപരിഹാരത്തിനായി കിണഞ്ഞുപരിശ്രമിച്ചെങ്കിലും വിട്ടുവീഴ്‌ചയ്‌ക്ക്‌ ജോസ്‌പക്ഷം തയാറായിട്ടില്ല.

ഈ സാഹചര്യത്തില്‍ അവിശ്വാസപ്രമേയം എന്നതല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണു ജോസഫ്‌പക്ഷത്തിന്റെ നിലപാട്‌. അവര്‍ക്ക്‌ അവിശ്വാസത്തിന്‌ നോട്ടീസ്‌ നല്‍കണമെങ്കില്‍ കോണ്‍ഗ്രസിന്റെ പിന്തുണകൂടി വേണം. കോണ്‍ഗ്രസ്‌ പിന്തുണയ്‌ക്കുകയാണെങ്കില്‍ മുന്നണി വിടാന്‍ ജോസ്‌വിഭാഗം ഏറെക്കുറെ തീരുമാനിച്ചിട്ടുണ്ട്‌. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിനു ശേഷം മാണി യു.ഡി.എഫ്‌. വിട്ടതുതന്നെ ജോസ്‌ കെ. മാണിയുടെ സമ്മര്‍ദം മൂലമായിരുന്നു. ജോസ്‌ കെ. മാണിക്ക്‌ യു.ഡി.എഫില്‍ തുടരണമെന്ന വാശിയുമില്ല.

ജോസഫ്‌ ഒപ്പം വന്നാല്‍ മുന്നണിക്കുണ്ടാകുന്ന ഏക നേട്ടം തൊടുപുഴ സീറ്റ്‌ മാത്രമായിരിക്കുമെന്നാണ്‌ ഇടതുമുന്നണിയുടെ വിലയിരുത്തല്‍. ഇപ്പോള്‍ കൈവശമുള്ള മൂവാറ്റുപുഴ, കോതമംഗലം സീറ്റുകള്‍ ഉറപ്പിച്ചുനിര്‍ത്താം. എന്നാല്‍ ജോസ്‌ കെ. മാണി ഒപ്പം വരികയാണെങ്കില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത അഞ്ചോളം സീറ്റുകള്‍ ലഭിക്കുമെന്നു മാത്രമല്ല, ചാഞ്ചാടിനില്‍ക്കുന്ന അഞ്ചുമുതല്‍ പത്തുവരെ സീറ്റുകള്‍ ഉറപ്പിക്കുകയും ചെയ്യാമെന്ന്‌ എല്‍.ഡി.എഫ്‌. കരുതുന്നു. കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ചങ്ങനാശേരി, ഇടുക്കി എന്നീ സീറ്റുകളിലാണു കൂടുതല്‍ പ്രതീക്ഷ. ഇപ്പോള്‍ കൈവശമുള്ള പാലായും ഉറപ്പിക്കാം. തിരുവല്ല, പീരുമേട്‌, ഉടുമ്പന്‍ചോല പോലെ കടുത്തമത്സരം നടക്കുന്ന സീറ്റുകളിലും എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള സീറ്റുകളും സഖ്യം ഗുണം ചെയ്യുമെന്ന്‌ ഇടതു മുന്നണി കരുതുന്നു.

ഭരണത്തുടര്‍ച്ച സ്വപ്‌നം കാണുന്ന ഇടതുമുന്നണിക്ക്‌ ഈ കണക്കുകള്‍ വല്ലാത്ത പ്രതീക്ഷ നല്‍കുന്നുണ്ട്‌. അതുകൊണ്ടുതന്നെ അവര്‍ യു.ഡി.എഫില്‍ അസ്വാരസ്യം വര്‍ധിപ്പിക്കാനുള്ള നീക്കമാണു നടത്തുന്നതും. ഇന്നലെ സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ വാക്കുകള്‍ പരോക്ഷമായി ഇതിലേക്കു നയിക്കുന്നതുമാണ്‌. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസം വരികയാണെങ്കില്‍ ജോസ്‌പക്ഷത്തെ അവര്‍ സഹായിക്കുകയും ചെയ്യും. സി.പി.ഐയും ഇതില്‍ എതിര്‍പ്പ്‌ പ്രകടിപ്പിക്കില്ലെന്നാണ്‌ മുന്നണി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. കേരളാ കോണ്‍ഗ്രസ്‌ ഒന്നായി ഇടതുമുന്നണിയിലേക്ക്‌ വരുന്നതിനെയാണ്‌ അവര്‍ എതിര്‍ത്തിരുന്നത്‌. അതേസമയം, കേരളാ കോണ്‍ഗ്രസുകളുടെ നിന്ന നില്‍പ്പിലുള്ള മറുകണ്ടം ചാടല്‍ സ്വഭാവം ഇടതുമുന്നണിക്ക്‌ അല്‍പ്പം ആശങ്കയുണ്ടാക്കുന്നുണ്ട്‌. ഈ സാഹചര്യം യു.ഡി.എഫിനും വല്ലാത്ത തലവേദന സൃഷ്‌ടിക്കുന്നുണ്ട്‌.

Top