‘ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ഭാരത് മാതാ”: എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യ ദിനം ആശംസിക്കുന്നു; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: 77ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ‘ഭാരത് മാതാ’ എന്ന് രാഹുല്‍. എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 145 ദിവസം നീണ്ട ‘ഭാരത് ജോഡോ’ യാത്രയുടെ അനുഭവക്കുറിപ്പും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്.

താന്റെ സ്നേഹിക്കുന്ന ഇന്ത്യയെ മനസിലാക്കാനാണ് 145 ദിവസത്തെ യാത്ര നടത്തിയതെന്ന് രാഹുല്‍ പറയുന്നു. ഇന്ത്യയെ സംരക്ഷിക്കാന്‍ ഇനിയുമേറെ വേദനയും വിമര്‍ശനങ്ങളും സഹിക്കേണ്ടി വന്നാലും പിന്നോട്ടില്ലെന്നും തന്റെ ജീവന്‍ നല്‍കാനും തയ്യാറാണെന്നും രാഹുല്‍ ഗാന്ധി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top