തോൽവിയ്ക്ക് പിന്നാലെ കോൺഗ്രസിൽ തലമുറമാറ്റം ;വി.ഡി സതീശൻ പ്രതിപക്ഷ നേതാവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലേക്കുള്ള കോൺഗ്രസിന്റെ തോൽവിയ്ക്ക് പിന്നാലെ ഏറെ ദിവസങ്ങൾക്ക് ചർച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തുകൊണ്ട് ഹൈക്കമാൻഡ് തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വി.ഡി. സതീശൻ പ്രതിപക്ഷ നേതാവ് ആയി തെരഞ്ഞെടുത്തു.
സംസ്ഥാനത്ത് എത്തിയ മല്ലികാർജുൻ ഗാർഗെയുടെ നേതൃത്വത്തിലുള്ള കേന്ദ്ര പാർട്ടിതല സംഘമാണ് സതീശനെ പ്രതിപക്ഷ നേതാവാക്കണം എന്ന റിപ്പോർട്ട് സമർപ്പിച്ചത്.

സംസ്ഥാനത്തെ ഭൂരിപക്ഷ നേതാക്കളും മാറ്റം ആഗ്രഹിക്കുന്നെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പാർലമെന്ററി പാർട്ടിയിലും സതീശന് ഭൂരിപക്ഷം കിട്ടി. മാത്രമല്ല, ഒരു എംപി ഒഴികെ എല്ലാവരും ഗാർഗെ കമ്മിറ്റിയോട് മാറ്റം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

സീനിയർ നേതാക്കളുടെ അഭിപ്രായത്തിൽ ഭൂരിപക്ഷം ലഭിച്ചിട്ടും യുവ എംഎൽഎമാർ മുഴുവനായും കൈവിട്ടതോടെ രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമാകുകയായിരുന്നു.

ചെന്നിത്തല വീണ്ടും പ്രതിപക്ഷ നേതാവായി തുടർന്നാൽ ജനങ്ങൾക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുമെന്ന് യുവ നേതൃത്വം ഒന്നടങ്കം തിരുവനന്തപുരത്ത് പാർട്ടി എംഎൽഎമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ നടത്തിയ എംപിമാരായ മല്ലികാർജുൻ ഖർഗെ, വി. വൈത്തിലിംഗം എന്നിവരെ അറിയിക്കുകയായിരുന്നു.

കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രനു പകരം കെ. സുധാകരൻ എംപി എത്തുമെന്നാണ് റിപ്പോർട്ട് യുഡിഎഫ് കൺവീനറായി എം.എം. ഹസനു പകരം പി.ടി.തോമസ് എംഎൽഎയുടെ പേരാണ് ഉയരുന്നത്‌

Top