നാശം വിതച്ച് ഉമ്മന്‍ ചാണ്ടി..! കോണ്‍ഗ്രസ് അമ്പേ പരാജയപ്പെടുന്നു

തിരുവനന്തപുരം:ഉമ്മന്‍ ചാണ്ടി എന്നും സ്വന്തം കാര്യത്തിനായി നടത്തുന്ന ഗ്രൂപ്പ് പോരില്‍ കോണ്‍ഗ്രസിന്റ  നാശം അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കയാണ് എന്നും രാഹുല്‍ ഗാന്ധിക്കും ദേശീയ നേതൃത്വത്തിനും എതിരെ നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ ഗ്രുപ്പ് രാഷ്ട്രീയം കേരളത്തിലെ കോണ്‍ഗ്രസിനെ അവസാനം കുറിക്കയാണ് . കേരളത്തില്‍ യു ഡി എഫിന് ഉണ്ടായിരുന്ന  മുന്‍തുക്കം നഷ്ടപ്പെടുവാനും  അമ്പേ പരാജയം ഏറ്റുവാങ്ങാനും സാഹചര്യം തെളിഞ്ഞിരിക്കുന്നതില്‍ അണികള്‍ അതിശക്തമായ പ്രതിഷേധത്തിലാണ്. ഉമ്മൻ ചാണ്ടി എന്ന ഗ്രൂപ്പ് രാഷ്ട്രീയ നേതാവിന്റെ പിടിവാശിയും ധാർഷ്ട്യവുമാണ് കോൺഗ്രസിന്റെ എല്ലാ കാലത്തേയും പരാജയത്തിന്റെ കാരണം .

പാര്‍ട്ടി ഗ്രൂപ്പുകളുടെ തര്‍ക്കം മൂലം സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതിലുള്ള അമര്‍ഷം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും ശക്തമാകുന്നു. അനാവശ്യമായ തര്‍ക്കം മൂലം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകുന്നത് സംസ്ഥാനത്തെ അനുകൂല അന്തരീക്ഷം വരെ ഇല്ലാതാക്കുമെന്ന ആശങ്ക മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി തന്നെ പങ്കുവെക്കുകയാണ്. ഇതിനിടയിൽ രോഷംപൂണ്ട അണികളുടെ ഫാക്സ് സന്ദേശങ്ങളും ഡൽഹിയിൽ ലഭിച്ച് തുടങ്ങി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടത് മുന്നണി സ്ഥാനാര്‍ത്ഥികലെ പ്രഖ്യാപിച്ചിട്ട് പത്ത് ദിവസമായി. നിയോജക മണ്ഡലം കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി പഞ്ചായത്ത് തല യോഗങ്ങളിലേക്ക് ഇടതു മുന്നണി കടന്നുകഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മേല്‍ നോട്ടത്തില്‍ എല്ലാ മണ്ഡലങ്ങളിലും വിലയിരുത്തല്‍ യോഗങ്ങള്‍ നടത്തി എണ്ണയിട്ട യന്ത്രം പൊലെ ഇടതുമുന്നണി പ്രചരണ രംഗത്ത് മുന്നേറുകയാണ്.

മറുവശത്താകട്ടെ യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ പേരിലുള്ള ഗ്രൂപ്പ് പോര് പാരമ്യത്തിലാണ്. നിര്‍ണ്ണായക സീറ്റുകള്‍ കൈപിടിയില്‍ ഒതുക്കാന്‍ എ ഗ്രൂപ്പ് ശ്രമിക്കുന്നതിന്റെ അമര്‍ഷത്തിലാണ് ഐ ഗ്രൂപ്പ്. വയനാട് അടക്കമുള്ള സീറ്റുകളില്‍ ഗ്രൂപ്പ് സമവാക്യം മാത്രം മാനദണ്ഡമാക്കിയതോടെ പ്രതിസന്ധി രൂക്ഷമായി.

ഇരുപക്ഷവും വാശിയോടെ നിലയുറപ്പിച്ചപ്പോള്‍ കെപിസിസി നേതൃത്വമടക്കം നോക്കുകുത്തിയാകേണ്ടി വന്നു . ഇടവേളക്ക് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വീതം വെപ്പ് ശക്തമായത് തെരഞ്ഞെടുപ്പ് രംഗത്തെ യുഡിഎഫിനുണ്ടായിരുന്ന അനുകൂല അന്തരീക്ഷം വരെ നഷ്ടമാക്കിയെന്ന വിലയിരുത്തല്‍ മുതിര്‍ന്ന നേതാക്കള്‍ക്കുവരെയുണ്ട്.

സീറ്റ് മോഹിച്ച് ദില്ലിയില്‍ തമ്പടിച്ചിരുന്ന പല നേതാക്കളും നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാതെ മാറി നിന്നിട്ടും ഗ്രൂപ്പ് മാനേജര്‍മാര്‍ സീറ്റുകള്‍ വീതം വെച്ചതിന്റെ അമര്‍ഷത്തിലാണ് പലരും. വയനാട് സീറ്റിലേക്ക് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് കെസി റോസക്കുട്ടി അടക്കം പരസ്യ നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട് .

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകുന്ന വയനാട്ടിലും വടകരയിലും പ്രചരണ രംഗത്ത് ഇടത് മുന്നണി ബഹുദൂരം മുന്നിലാണ്. മറ്റിടങ്ങിലാകട്ടെ ഇടതുമുന്നണിക്ക് ഒപ്പമെത്താന്‍ പാടുപെടുകയാണ് സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസില്‍ ഇതൊക്കെ പതിവാണെന്നും അവസാന ലാപ്പില്‍ യുഡിഎഫ് ഓടിയെത്തുമെന്നുമാണ് ഈ വിമര്‍ശനങ്ങള്‍ക്കുള്ള ഗ്രൂപ്പ് നേതാക്കന്മാരുടെ മറുപടി.

Top