പാര്‍ട്ടിയെ നയിക്കാന്‍ അറിയില്ലെങ്കില്‍ രാജി വെച്ചൊഴിയണം, കച്ചവട രാഷ്ട്രീയം അവസാനിപ്പിക്കണം; മലപ്പുറത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍

മലപ്പുറം : മലപ്പുറത്ത് ഡിസിസി പ്രസിഡന്റ് വി എസ് ജോയിക്കും എ പി അനില്‍കുമാര്‍ എംഎല്‍എക്കുമെതിരെ പോസ്റ്റര്‍. കച്ചവട രാഷ്ട്രീയം അവസാനിപ്പിക്കണം. പാര്‍ട്ടിയെ നയിക്കാന്‍ അറിയില്ലെങ്കില്‍ രാജി വെച്ചൊഴിയണമെന്നുമാണ് പോസ്റ്ററിലുള്ളത്. സേവ് കോണ്‍ഗ്രസ് മലപ്പുറം എന്ന പേരിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. മണ്ഡലം പ്രസിഡന്റ്‌റുമാരുടെ നിയമനത്തില്‍ എ ഗ്രുപ്പിനെ അവഗണിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഇന്നലെ എ ഗ്രൂപ്പ് രഹസ്യ യോഗം ചേര്‍ന്നതിന് പിന്നാലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

 

Top