അഴിമതി കേസ് നിലനില്‍ക്കെ സോണിയയും രാഹുലും നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിക്കുന്നു!

national-herald

ദില്ലി: നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട അഴിമതി കേസ് നിലനില്‍ക്കെ കോണ്‍ഗ്രസ് മറ്റൊരു വിവാദത്തിന് കൂടി തിരികൊളുത്തുന്നു. വിവാദങ്ങളൊന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കോ രാഹുല്‍ ഗാന്ധിക്കോ പ്രശ്‌നമല്ല. നാഷണല്‍ ഹെറാള്‍ഡ് പത്രം വീണ്ടും പ്രസിദ്ധീകരിക്കുന്നാണത്രെ ഇവരുടെ തീരുമാനം.

നാഷണല്‍ ഹെറാള്‍ഡിനെക്കൂടാതെ ക്വാമി ആവാസ്, നവജീവന്‍ എന്നീ പത്രങ്ങള്‍ കൂടി പ്രസിദ്ധീകരിക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നതായാണ് വിവരം. ഈ അവസാനത്തോടെ ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും.

ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള പത്രമായിരുന്നു നാഷണല്‍ ഹെറാള്‍ഡ്. പ്രസിദ്ധീകരണത്തിന്റെ 70 ാം വര്‍ഷമായ 2008 ഏപ്രില്‍ ഒന്നിനാണ് ഇതിന്റെ അച്ചടി നിര്‍ത്തിയത്. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ജിഹ്വയായി ജവാഹര്‍ലാല്‍ നെഹ്റു സ്ഥാപിച്ചതാണ് ഇംഗ്ലീഷില്‍ നാഷണല്‍ ഹെറാള്‍ഡും ഉറുദുവില്‍ ക്വാമി ആവാസും. നാഷണല്‍ ഹെറാള്‍ഡിനേക്കാള്‍ കൂടുതല്‍ കോപ്പികള്‍ ക്വാമി ആവാസിനുണ്ടായിരുന്നു. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് നാഷണല്‍ ഹെറാള്‍ഡിനൊപ്പം തന്നെ ക്വാമി ആവാസിന്റേയും അച്ചടി നിര്‍ത്തുകയായിരുന്നു.

Top