രാഹുൽ ഗാന്ധിയെ അപമാനിക്കുന്നതിനു ഉപയോഗിക്കുന്ന;ബിജെപിയുടെ “പപ്പു’ പ്രയോഗത്തിൽ കത്രികവെച്ച് ഇലക്ഷൻ കമ്മീഷൻ; ഒഴിവാക്കാൻ നിർദേശം

അലഹബാദ്: ബിജെപിക്ക് കനത്ത തിരിച്ചടി …ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി തയാറാക്കിയ പരസ്യത്തിൽ കത്രിക വെച്ച് ഇലക്ഷൻ കമ്മീഷൻ. ദൃശ്യമാധ്യമ പരസ്യത്തിൽ ഉടനീളം ഉപയോഗിച്ചിട്ടുള്ള “പപ്പു’ എന്ന വാക്ക് അടിയന്തിരമായി ഒഴിവാക്കണമെന്നാണ് കമ്മീഷന്‍റെ നിർദേശം. ഈ വാക്ക് സമൂഹമാധ്യമങ്ങളിൽ, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ അപമാനിക്കുന്നതിനു ഉപയോഗിക്കുന്നതാണെന്നും ഇത്തരത്തിൽ അപകീർത്തിപരമായ പരാമർശങ്ങൾ അനുവദിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ നടപടി.bjpnnn

ഗുജറാത്ത് ചീഫ് ഇലക്ടറൽ ഓഫീസർ മേധാവിയായുള്ള മീഡിയ കമ്മിറ്റിയും ഇതിനെ എതിർത്തിട്ടുണ്ടെന്ന് ബിജെപി നേതൃത്വം തന്നെ വ്യക്തമാക്കി. ഇതേത്തുടർന്ന് ഈ വാക്ക് മാറ്റുമെന്നും പകരം പുതിയ വാക്ക് ചേർത്ത ശേഷം പരസ്യം അനുമതിക്കായി വീണ്ടും സമർപ്പിക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചു. എന്നാൽ, പരസ്യത്തിൽ ഉപയോഗിച്ച “പപ്പു’ എന്ന വാക്ക് ആരെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ളതല്ലെന്നും പാർട്ടി നേതാക്കൾ വ്യക്തമാക്കി.

Top