ത്രിപുരയില്‍ ബിജെപി ആശങ്കയില്‍..!! സഖ്യകക്ഷികളില്‍ നിന്നും കോണ്‍ഗ്രസിലേയ്ക്ക് ഒഴുക്ക്

ത്രിപുരയില്‍ ബിജെപി ക്യാമ്പില്‍ ആശങ്കപരത്തി സഖ്യകക്ഷികളില്‍ നിന്നും അണികള്‍ കോണ്‍ഗ്രസിലേയ്ക്ക്. ത്രിപുരയിലെ സഖ്യകക്ഷിയായ ഐ.പി.എഫ്.ടി.പിയില്‍ നിന്നാണ് വ്യാപകമായി അംഗങ്ങള്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നത്.

ഐ.പി.എഫ്.ടി.പിയില്‍ നിന്ന് നാനൂറോളം പ്രവര്‍ത്തകര്‍ ഇന്നലെ മാത്രം കോണ്‍ഗ്രസില്‍ ചേര്‍ന്നു. ത്രിപുര ലാന്‍ഡ് എന്ന സംസ്ഥാനം വേണമെന്ന ആവശ്യവുമായി രൂപീകരിക്കപ്പെട്ട പാര്‍ട്ടിയാണ് ഐ.പി.എഫ്.ടി. പിന്നീട് ബിജെപിയുമായി ഇവിടെ സഖ്യത്തിലായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

സീനിയര്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കൃതിമോഹന്‍ ത്രിപുരയുടെ നേതൃത്വത്തില്‍ നാനൂറോളം പ്രവ്രര്‍ത്തകരാണ് ഇന്നലെ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നേരത്തെ് മൂന്ന് വനിതാനേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നാലെയാണ് നാനൂറോളം പ്രവര്‍ത്തകരും പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയത്.

എന്നാല്‍ ത്രിപുരലാന്റ് എന്ന സംസ്ഥാനം ഒരിക്കലും പ്രാവര്‍ത്തികമാകാത്ത സ്വപ്നമാണെന്നും പുതിയൊരു സംസ്ഥാനം പ്രായോഗികമല്ലെന്നുമാണ് ഇപ്പോള്‍ പാര്‍ട്ടി വിട്ടവരുടെ അഭിപ്രായം. അതിനാല്‍ ജനങ്ങളെ കബളിപ്പിക്കുന്ന ഐ.പി.എഫ്.ടി.യില്‍ നിന്ന് തങ്ങള്‍ പുറത്തു പോവുകയാണെന്നും അവര്‍ വ്യക്തമാക്കി.

ത്രിപുരയില്‍ ഭരണത്തിലുള്ള ബി.ജെ.പി. സര്‍ക്കാരിലെ മുഖ്യസഖ്യകക്ഷിയാണ് ഐ.പി.എഫ്.ടി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സഖ്യത്തില്‍ മത്സരിച്ച ഐ.പി.എഫ്.ടി എട്ടുസീറ്റുകളില്‍ വിജയിച്ചിരുന്നു. അതാത് സ്ഥലത്തെ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിലായി അവിടെ കടന്നു കയറുന്ന തന്ത്രമാണ് ബിജെപി താരതമ്യേന സ്വാധീനം കുറഞ്ഞ മേഖലകളില്‍ പരീക്ഷിക്കുന്നത്.

Top