പൗരത്വ നിയമം വിശദീകരിക്കാനെത്തിയ കേന്ദ്രമന്ത്രി പണിവാങ്ങി..!! കടുത്ത മറുപടി നൽകി ജോർജ്ജ് ഓണക്കൂർ

പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട ഗൃഹസമ്പർക്ക പരിപാടിയിൽ ബിജെപിക്ക് തുടക്കത്തിലേ കല്ലുകടി. പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂറിൻ്റെ വീട്ടിൽ നിന്നാണ് ഗൃഹസമ്പർക്ക പരിപാടി ആരംഭിച്ചത്. എന്നാൽ നിയമത്തോട് വിയോജിച്ചുകൊണ്ടാണ് ജോർജ് ഓണക്കൂർ പ്രതികരിച്ചത്. പരിപാടിയുടെ ഭാഗമായി  വീട്ടിലെത്തിയ കേന്ദ്ര മന്ത്രി കിരൺ റിജ്ജുവിനോടാണ് ജോർജ് ഓൺക്കൂർ അതൃപ്തി അറിയിച്ചത്. പൗരത്വ ഭേദഗതി നിയമത്തിൽ ഒരു മതത്തെ ഒഴിവാക്കി ആറ് മതങ്ങളെ ഉൾപ്പെടുത്തിയത് ശരിയായില്ലെന്ന്‌ ജോർജ് ഓണക്കൂർ കിരൺ റിജ്ജുവിനെ അറിയിച്ചു. ആദ്യ സന്ദർശനത്തിൽ തന്നെ അതൃപ്തി നേരിടേണ്ടി വന്നത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയായി.

Top