കോണ്‍ഗ്രസിനെ തകിടം മറിച്ചു!! എംഎല്‍എമാരെ ബിജെപി കടത്തി; രണ്ട് ദിവസത്തിനകം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ബിജെപി

മുംബൈ: കര്‍ണ്ണാടകയില്‍ വന്‍ രാഷ്ട്രീയക്കളികള്‍ പുറത്തെടുത്ത് ബിജെപി. രണ്ട് സ്വതന്ത്ര എംഎല്‍എമാരെക്കൊണ്ട് പിന്തുണ പിന്‍വലിപ്പിച്ച ബിജെപി ഇവരെ സ്ഥലത്തു നിന്നും കടത്തിയെന്നാണ് റിപ്പോര്‍ട്ട്. കര്‍ണ്ണാടകയില്‍ രണ്ട് ദിവസത്തിനകം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രിയും ബി.ജെപി നേതാവുമായ റാം ഷിന്‍ഡേ പറഞ്ഞു.

കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍ തകരുമെന്നും ഷിന്‍ഡേ വ്യക്തമാക്കി. രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച സാഹചര്യത്തിലാണ് ഷിന്‍ഡേയുടെ പ്രതികരണം. മഹാരാഷ്ട്രയിലും ഹരിയാനയിലുമായാണ് ഈ എം.എല്‍.എമാരെ ബി.ജെ.പി ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

സര്‍ക്കാരിനോട് എതിര്‍പ്പുള്ള എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. എന്നാല്‍ കര്‍ണാടക കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ ഇതിനെ അതിജീവിക്കാനുള്ള അവസാനഘട്ട പ്രവര്‍ത്തനത്തിലാണ് കോണ്‍ഗ്രസ്. മന്ത്രിസഭാ രൂപീകരണ സമയത്ത് എം.എല്‍എമാരെ കോണ്‍ഗ്രസ് സംരക്ഷിച്ച് നിര്‍ത്തിയത് ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിലാണ്. ശിവകുമാര്‍ ഇന്ന് മുംബൈയില്‍ എത്തുമെന്നാണ് വിവരം.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് സംസ്ഥാന ഭരണം അത്യാവശ്യമാണെന്ന തിരിച്ചറിവാണ് ബിജെപി ഓപ്പറേഷന്‍ താമരയുടെ മൂന്നാം ഘട്ടം ആസൂത്രണം ചെയ്തത്. മന്ത്രിസഭാ പുനസംഘടയെ തുടര്‍ന്ന് സര്‍ക്കാരിലുണ്ടായ പൊട്ടിത്തെറി ഈ സാഹചര്യത്തില്‍ ബിജെപി മുതലെടുക്കുകയായിരുന്നു.

Top