രാഷ്ട്രീയ കൊലപാതകം; എന്തുകൊണ്ടാണ് ആളുകള്‍ പിന്നിലേക്ക് നടക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് സുരേഷ് ഗോപി

suresh-gopi

തിരുവനന്തപുരം: പരസ്പരം എന്തിനാണ് പോരാടുന്നതെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. പരസ്പരം മത്സരിക്കുന്നതില്‍ തെറ്റില്ല, പക്ഷെ അതൊരു യുദ്ധമാക്കരുതെന്ന് സുരേഷ് ഗോപി പറയുന്നു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തുകൊണ്ടാണ് ആളുകള്‍ പിന്നിലേക്ക് നടക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പരസ്പരം മല്‍സരിക്കാം പക്ഷേ യുദ്ധമാകരുത്. കേരളത്തില്‍ നിന്ന് യുവാക്കളെ കാണാതായ സംഭവം ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

Top