മദ്യലഹരിയിലായിരുന്ന വിശാല്‍ കാജളിന്റെ ശരീരഭാഗത്ത് കയറിപ്പിടിച്ചു; നടി ഷൂട്ടിങ് സെറ്റില്‍ നിന്നിറങ്ങിപ്പോയി

paayum_puli_movie_latest_stills_vishal_kajal_agarwal_

നടി കാജള്‍ അഗര്‍വാളിനെ നടന്‍ വിശാല്‍ കയറിപ്പിടിച്ചു. ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ നടന്‍ കാജളിന്റെ ശരീരഭാഗത്ത് കയറിപ്പിടിക്കുകയായിരുന്നു. സംഭവത്തില്‍ ദേഷ്യത്തോടെ പ്രതികരിച്ച് കാജള്‍ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

ഇതോടെ സിനിമയുടെ ചിത്രീകരണം മുടങ്ങിയെന്നും ചിത്രം തിയറ്ററുകളിലെത്തിക്കാന്‍ കഴിയാതെ അണിയറക്കാര്‍ പ്രതിസന്ധിയിലായെന്നും വാര്‍ത്തയില്‍ പറയുന്നു. ദേശീയ മാധ്യമങ്ങളും ഈ ഗോസിപ്പ് ഏറ്റു പിടിച്ചതോടെ വാര്‍ത്ത വൈറലാകുകയാണ്. സോഷ്യല്‍ മീഡിയയിലും ഫോട്ടോയോടു കൂടെയാണ് വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍ വാര്‍ത്തയ്ക്കൊപ്പം കൊടുത്തിരിക്കുന്ന ഫോട്ടോയില്‍ ഇരുവരുടെയും മുഖം കാണാനില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാര്‍ത്തയോടൊപ്പം കൊടുത്തിരിക്കുന്ന ഇവരുടെ ചിത്രം പായുംപുലി എന്ന സിനിമയിലെ ഒരു ഗാനരംഗത്തെയാണ്. ഈ സിനിമ കഴിഞ്ഞ സെപ്റ്റംബറില്‍ തിയറ്ററുകളിലെത്തിയതാണ്. ചിത്രം വ്യാജമാണെന്ന് വ്യക്തമായെങ്കിലും വാര്‍ത്തയില്‍ കഴമ്പുണ്ടോ എന്ന അന്വേഷണത്തിലാണ് പപ്പരാസികള്‍. കാജലും വിശാലും ഇതുവരെ വാര്‍ത്തയോടു പ്രതികരിച്ചിട്ടുമില്ല.

Top