കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിച്ചാല്‍ സഹോദരന്‍ ജയിലില്‍ കിടന്ന് ഉണ്ട തിന്നേണ്ടിവരുമെന്ന് സാബുമോന്‍

b6b89523b417112bf5aa6c4ca25afc23

കൊച്ചി: കലാഭവന്‍ മണിയുടെ സഹോദരന്‍ രാമകൃഷ്ണനെതിരെ അവതാരകനും നടനുമായ സാബുമോന്‍ രംഗത്ത്. മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് പറയുന്ന രാമകൃഷ്ണന് ഉടന്‍ പണികിട്ടുമെന്നാണ് സാബുമോന്‍ പറയുന്നത്. മരണം സിബിഐ അന്വേഷിച്ചാല്‍ രാമകൃഷ്ണന്‍ ജയിലില്‍ കിടന്നു അരിയുണ്ട തിന്നേണ്ടി വരുമെന്നാ തോന്നുന്നതെന്ന് സാബുമോന്‍ പറയുന്നു.

കഴിഞ്ഞ ദിവസം മണിച്ചേട്ടനു സമ്മാനമായി ഫാന്‍സ് അസോസിയേഷന്‍ ആളുകള്‍ കൊടുത്ത പശുക്കളെ, അതിനെ പരിപാലിക്കാന്‍ ഏല്‍പ്പിച്ചിരുന്ന തമിഴനെ ഭീഷണിപ്പെടുത്തി പശുക്കളെ വില്‍പ്പിച്ച് കാഷും കൊണ്ട് രാമകൃഷ്ണന്‍ പോയി. കേസ് നടത്താന്‍ രാമകൃഷ്ണന് കാഷ് വേണമത്രെ എന്റെ അറിവില്‍ പോലീസോ സിബിഐയോ തുടങ്ങി ഒരു ഏജന്‍സികളും കാഷ് വാങ്ങി കേസ് അന്വേഷിക്കാറില്ല.

മണിച്ചേട്ടന്റെ കുടുംബാംഗങ്ങളെ വീട്ടില്‍ നിന്നു ഇറക്കി വിടുമെന്നു ഭീഷണിപ്പെടുത്തിയതായും, മണി ചേട്ടന്റെ ഭാര്യ കര്‍ക്കശമായി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രാമേഷ്ണന്‍ ആ ഉദ്യമത്തില്‍ നിന്നു പിന്മാറി എന്നത് മറ്റൊരു വാര്‍ത്ത. ഇനി ഹെന്തെല്ലാം കാണാന്‍ ഇരിക്കുന്നു. എന്നിട്ട് സാബു ഇപ്രകാരം അരുള്‍ ചെയ്തു:
യധാ യധാ ഹി ധര്‍മസ്യ ഗ്ലാനിര്‍ ഭവതി ഭാരത;
അഭ്യുദ്ധാനം അധര്‍മസ്യ തധത്മാനം ശ്രീജാമ്യഹം.

Top