ജിഷയെ കൊല്ലാന്‍ എത്തിയ വഴിയും രക്ഷപ്പെട്ടതും ഒരു കഥ പോലെ അമീറുള്‍ ഇസ്ലാം പറഞ്ഞു

Untitled-1-Recovered

കൊച്ചി: ജിഷയുടെ കൊലയാളിയായ അമിറൂള്‍ ഇസ്ലാമിന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പറഞ്ഞ അന്വേഷണം സംഘം അമീറുളിനെ ആരാരുമറിയാതെ വട്ടോളിപ്പടിയിലെത്തിച്ച് തെളിവെടുത്തു. ജിഷയെ കൊല്ലാന്‍ എത്തിയ വഴിയും രക്ഷപ്പെട്ടതും പോയ വഴിയുമൊക്കെ അമീറുള്‍ കൃത്യമായി പറഞ്ഞു.

അതീവ രഹസ്യമായിട്ടാണ് പൊലീസ് സംഘം ഇയാളെ കുറുപ്പംപടി വട്ടോളിപ്പടിയിലും പരിസരങ്ങളിലും എത്തിച്ച് തെളിവെടുത്തത്. കൊല നടത്താന്‍ ജിഷയുടെ വീട്ടിലേക്ക് എത്തിയ വഴിയും കൃത്യം നടത്തിയ ശേഷം ഇവിടെ നിന്നും രക്ഷപെട്ട വഴിയും വട്ടോളിപ്പടിയിലെ താമസ്ഥലവും ഇതിന് ശേഷം ഭക്ഷണം കഴിച്ച ചായക്കടയും അമീറുല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആലുവ പൊലീസ് ക്ലബ്ബില്‍ നിന്നും വൈകിട്ട് പെരുംമ്പാവൂരിലെത്തിക്കുകയും ഇവിടെ നിന്നും ജീപ്പില്‍ വട്ടോളിപ്പടിയിലെത്തിക്കുയായിരുന്നെന്നുമാണ് അറിവായ വിവരം. വാഹനത്തില്‍ നിന്നും പുറത്തിറക്കാതെയായിരുന്നു തെളിവെടുപ്പ്. അന്വേഷണ ഉദ്യോഗസ്ഥരും പുറത്തിറങ്ങിയില്ല. ആദ്യം വട്ടോളിപ്പടിയിലെ ലോഡ്ജിന് സമീപത്ത് ഏതാനും മിനിട്ട് ജീപ്പ് നിര്‍ത്തി. ഇവിടെ താന്‍ താമസിച്ച മുറി ജീപ്പിലിരുന്ന് അമിയൂര്‍ ചൂണ്ടിക്കാണിച്ചു. ഇതേ രീതിയില്‍ തന്നെ ചായക്കടയെക്കുറിച്ചുള്ള വിവരണവും അമീറുള്‍ പൊലീസിന് നല്‍കി.

ജിഷയുടെ വീടിന് സമീപത്തെ കനാല്‍ റോഡില്‍ പത്തുമിനിട്ടോളം വാഹനം നിര്‍ത്തിയിട്ടാണ് പൊലീസ് സംഘം അമീറുളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചത്. വീടിന് സമീപമുള്ള പെരിയാര്‍ വാലി കനാലിന് കുറുകെയുള്ള പാലം വഴി വീടിന് മുന്നിലെത്തി, ജിഷയെ കീഴ്പ്പടുത്തി അകത്തുകടക്കുകയും കൊലനടത്തിയ ശേഷം പിന്‍വാതിലിലൂടെ ഇറങ്ങി കനാല്‍ വഴി നടന്ന് രക്ഷപെട്ടെന്നുമാണ് അമീറുള്‍ സംഭവം സംമ്പന്ധിച്ച് പൊലീസിന് നല്‍കിയിട്ടുള്ള മൊഴി. ഇതു സംമ്പന്ധിച്ച് കൂടുതല്‍ സ്ഥിരീകരണത്തിനായിട്ടാണ് അന്വേഷണ സംഘം ഇയാളെ സ്ഥലത്തെത്തിച്ച് പ്രാഥമിക തെളിവെടുപ്പുകള്‍ നടത്തിയത്. വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ തെളിവെടുപ്പ് തുടരുന്നതിനും സാദ്ധ്യതയുണ്ട്.

കൊലപാതകത്തിന് ശേഷം വീടിന് പൊലീസ് കാവല്‍ തുടരുന്നുണ്ട്. ഇവര്‍ ഉപയോഗിക്കുന്ന ജീപ്പ് ജിഷയുടെ വീടിനുസമീപത്തെ കനാല്‍ പാലത്തിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഇവിടേക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ അടിക്കടി എത്തി വിവരങ്ങള്‍ ശേഖരിക്കുകയും പരിശോധനകള്‍ നടത്തുകയും പതിവായിരുന്നു. ഇതുമൂലം ഇവിടേക്ക് നാട്ടുകാരുടെ ശ്രദ്ധ കാര്യമായി ഉണ്ടാവാറുമില്ല. ഈ സാഹചര്യം വിലയിരുത്തിയാണ് വന്‍ സുരക്ഷ സന്നാഹങ്ങളൊഴിവാക്കി അന്വേഷണ ഉദ്യോഗസ്ഥരില്‍ ഏതാനുപേര്‍ ചേര്‍ന്ന് അമിയൂരിനെ വട്ടോളിപ്പടിയില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നത്.

സ്ഥിരം കുറ്റവാളികളുടെ സ്വഭാവരീതിയാണ് തുടര്‍ച്ചയായുള്ള ചൊദ്യം ചെയ്യലില്‍ അമിയൂര്‍ പ്രകടിപ്പിക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന സൂചന.രാവിലെ പറയുന്ന കാര്യങ്ങള്‍ ഉച്ചകഴിയുമ്പോള്‍ മറ്റിപ്പറയുന്ന ഇയാളുടെ രീതി അക്ഷരാര്‍ത്ഥത്തില്‍ അന്വേഷക സംഘത്തെ കുഴക്കിയിരിക്കുകയാണ്. കൃത്യം നടത്താനുപയോഗിച്ച ആയുധവും കൊല നടത്തുമ്പോള്‍ ഇയാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുക്കുന്നതിനായി അമീറുളിന്റെ മൊഴിപ്രകാരം പൊലീസ് നടത്തിയ നീക്കങ്ങളെല്ലാം വിഫലമായിരുന്നു.

വസ്ത്രവും കത്തിയും വട്ടോളിപ്പടിയിലെ താമസ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു അമിയൂര്‍ ആദ്യം പൊലീസില്‍ അറിയിച്ചിരുന്നത്.ഇതുപ്രകാരം ഇവിടെ അരിച്ചുപെറുക്കി പരിശോധന നടത്തിയെങ്കിലും പൊലീസിന് ഇത് കണ്ടെടുക്കാനായില്ല.വീണ്ടും ഇക്കാര്യത്തില്‍ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഇവ താന്‍ അസാമിലേക്ക് കൊണ്ടുപോയെന്നും വീട്ടില്‍ ഉപേക്ഷിച്ചെന്നുമായിരുന്നു ഇയാളുടെ പ്രതികരണം.

ഇതുപ്രകാരം അസാമിലെ അമിയൂരിന്റെ വീട്ടില്‍ കേരളപൊലീസ് പരിശോധന നടത്തിയെങ്കിലും കത്തിയും വസ്ത്രങ്ങളും ലഭിച്ചില്ല.ഇക്കാര്യത്തില്‍ അമിയൂരിന്റെ പുതിയ നിലപാട് സംമ്പന്ധിച്ച വിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല.കേസ്സിലെ നിര്‍ണ്ണായക തെളിവെന്ന് വിശേഷിപ്പി്കകപ്പെടുന്ന ഇവ കണ്ടെടുക്കാന്‍ കഴിയാത്തതും ജിഷയുടെ വീടിനുള്ളില്‍ നിന്നും കണ്ടുകിട്ടിയ അമിയൂരിന്റെയും ജിഷയുടെയുമല്ലാത്ത വിരല്‍പ്പാട് ആരുടേതെന്ന് സ്ഥിരീകരിക്കാനാവാത്തതുമാണ് ഇപ്പോള്‍ അന്വേഷക സംഘം നേരിടുന്ന പ്രധാന വെല്ലുവിളികളെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.അമിയൂരിന്റെ സുഹൃത്ത് അനാറിനെ കണ്ടെത്തുന്നതിനുള്ള പൊലീസ് നീക്കവും ഇതുവരെ ഫലപ്രപാതിയിലെത്തിയിട്ടില്ല.

സംഭവ ദിവസം താന്‍ സുഹൃത്ത് അനാറുമായി മദ്യപിച്ചെന്ന് അമീറുള്‍ അന്വേഷക സംഘത്തോട് വെളിപ്പെടുത്തിരുന്നു. ഈ സ്ഥിതിയില്‍ കൃത്യത്തില്‍ അനാറിന് പങ്കുണ്ടാവാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഇന്നലെ അമീറുളിനെ നേരിട്ട് ചോദ്യം ചെയ്ത ഡി ജി പി ലോക്നാഥ് ബഹറ കൃത്യത്തില്‍ മറ്റൊരാള്‍ കൂടി പങ്കെടുത്തിരിക്കാനുള്ള സാദ്ധ്യത പരിശോധിക്കുന്നുണ്ടെന്ന് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വെളപ്പെടുത്തുകയും ചെയ്തിരുന്നു.

Top