അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗo; പിതാവ് മകളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി

അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് മകളെ തീ കൊളുത്തി.  മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയിലെ വീട്ടില്‍ വെച്ചാണ് സംഭവം. 70 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതര നിലയില്‍ മുംബൈ ജെ ജെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് പിതാവ് മുഹമ്മദ് മന്‍സൂരിയെ (40) പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന്  പോലീസ്‌ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പതിനാറുകാരിയായ മകള്‍ അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലി മന്‍സൂരി വഴക്കിടുക പതിവായിരുന്നു. സംഭവ ദിവസം ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് മകളുമായി വാക്കേറ്റത്തിലേര്‍പ്പെട്ട പിതാവ് നിയന്ത്രണം വിട്ടതോടെ മണ്ണെണ്ണ ഒഴിച്ച് മകളെ തീകൊളുത്തുകയായിരുന്നു. ഈ സമയം കുടുംബാംഗങ്ങള്‍ ആരും വീട്ടിലുണ്ടായിരുന്നില്ല. പൊള്ളലേറ്റ പെണ്‍കുട്ടിയെ അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്.

Top