അമ്മയെ കഴുത്തറുത്ത് കൊന്നു; തലയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍

അമ്മയെ കഴുത്തറുത്ത് കൊന്ന് തലയുമായി യുവാവ് പോലീസ് സ്റ്റേഷനിലെത്തി. അറുത്തെടുത്ത തലയുമായാണ് ഇയ്യാള്‍ സ്റ്റേഷനിലേക്ക് എത്തിയത്. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ ക്രൂരകൃത്യം അരങ്ങേറിയത്. മുപ്പതുകാരനായ ആനന്ദ് എന്ന ചെറുപ്പക്കാരനാണ് നാടിനെ നടുക്കിയ കൊലപാതകം നടത്തിയത്. സ്ഥലതര്‍ക്കവുമായി ബന്ധപ്പെട്ട് അമ്മ റാണിയുമായി ആനന്ദ് നിരന്തരം വഴക്കിലായിരുന്നു. ഞായറാഴ്ച രാവിലെ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും റാണിയെ ആനന്ദ് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഇവരുടെ കഴുത്ത് മുറിച്ചെടുത്ത ശേഷം ഇതുമായി കരംബാകുഡി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കൊല്ലപ്പെട്ട റാണി, ഭര്‍ത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Top