കോടനാട് എസ്‌റ്റേറ്റിലെ കൊലപാതകവും തുടര്‍ മരണങ്ങളും: ദുരൂഹത ഇല്ലെന്ന് പൊലീസ് പറയുന്നതെന്ത്? സംശയത്തിന്റെ മുന മുഖ്യമന്ത്രിയിലേയ്ക്കും

ചെന്നൈ: അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് ബംഗ്ലാവിലെ കവര്‍ച്ചക്കേസിലെ ഒന്നാം പ്രതിയുടെ കൊലപാതകത്തിലും രണ്ടാം പ്രതിക്കുണ്ടായ അപകടത്തിലെയും ദുരൂഹത തുടരുന്നു. മുഖ്യ പ്രതി കനകരാജിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് കുടുംബവും ആരോപിച്ചു. അപകടസ്ഥലം സന്ദര്‍ശിച്ചപ്പോള്‍ സംശയങ്ങളുയര്‍ന്നെന്നും പൊലീസ് മനപ്പൂര്‍വം പോസ്റ്റ്‌മോര്‍ട്ടം വൈകിപ്പിച്ചതു ദുരൂഹമാണെന്നും സഹോദരന്‍ ധനപാല്‍ പറഞ്ഞു.

എന്നാല്‍, ഗൂഢാലോചനാവാദം പൊലീസ് തള്ളുകയാണ് ഉണ്ടായത്. സ്വാഭാവിക അപകടമാണെന്ന നിഗമനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പോലീസ്. രണ്ടാം പ്രതി കെ.വി.സയന്റെ ഭാര്യ വിനുപ്രിയ (28), മകള്‍ നീതു (അഞ്ച്) എന്നിവര്‍ പാലക്കാട് കാഴ്ചപ്പറമ്പിനു സമീപം വാഹനാപകടത്തില്‍ മരിച്ചതിലും ദുരൂഹത ഇല്ലെന്നാണു പൊലീസ് നിഗമനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുവരുടെയും കഴുത്തില്‍ കണ്ടെത്തിയ ആഴത്തിലുള്ള മുറിവ് വാഹനാപകടത്തില്‍ സംഭവിച്ചതാകാമെന്നാണു തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതേസമയം വിനുപ്രിയയുടെയും നീതുവിന്റെയും ശരീരത്തിലും അപകടത്തില്‍പെട്ട കാറിലും രക്തക്കറകള്‍ ഇല്ലെന്നതു ദുരൂഹത വര്‍ധിപ്പിക്കുന്നു. ഈ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്.

കനകരാജിന്റെ മരണത്തില്‍ ക്വട്ടേഷന്‍ സംഘാംഗം അറസ്റ്റിലായിട്ടും സ്വാഭാവിക അപകടമെന്നു പൊലീസ് പറയുന്നത് കൂടുതല്‍ സംശയങ്ങള്‍ക്ക് കാരണമാകുന്നു. അത് പോലെ മരണപ്പെട്ട വിനുപ്രിയയുടെയും നീതുവിന്റെയും കഴുത്തിലെ മുറിവുകള്‍ അപകടത്തില്‍ സംഭവിക്കാവുന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ട് എന്നാല്‍ ഇരുവരുടെയും ശരീരത്തിലും അപകടത്തില്‍പ്പെട്ട കാറിലും രക്തക്കറകള്‍ കണ്ടെത്താനായില്ല. മുഖ്യമന്ത്രി പളനിസാമിക്കെതിരെ കനകരാജിന്റെ സഹോദരന്റെ ആരോപണവും സംശയം വര്‍ദ്ധിപ്പിക്കുന്നു. പളനിസ്വാമി പാര്‍ട്ടി സേലം ജില്ലാ സെക്രട്ടറിയായപ്പോള്‍ കനകരാജിന് ജോലി നഷ്ടപ്പെട്ടതും ഇതുമായി കൂട്ടി വായിക്കാം. കനകരാജ് പുലര്‍ച്ചെ ബൈക്കില്‍ ആത്തൂരിലേക്ക് പോയത് ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് മനസിലായിട്ടുണ്ടെങ്കിലും ഫോണ്‍ കണ്ടെത്താനായിട്ടില്ല. കൊടനാട് ബംഗ്ലാവില്‍ കവര്‍ച്ച നടക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് കനകരാജും സയനും കേരളത്തിലെത്തി എന്നതും ദുരൂഹത കൂട്ടുന്നു.

കനകരാജ് (36) വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സേലം സ്വദേശി റഫീക്കിനെ (34) തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ക്വട്ടേഷന്‍ സംഘാംഗമാണ്. ഫോണ്‍ സന്ദേശത്തെ തുടര്‍ന്നു കനകരാജ് പുലര്‍ച്ചെ ബൈക്കില്‍ ആത്തൂരിലേക്കു പോയെന്നാണു ബന്ധുക്കളുടെ മൊഴി.

നിര്‍ണായക തെളിവായി മാറാവുന്ന ഈ മൊബൈല്‍ ഫോണും കണ്ടെത്താനായിട്ടില്ല. കൊടനാട് ബംഗ്ലാവില്‍ കവര്‍ച്ച നടക്കുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പു കനകരാജും രണ്ടാം പ്രതി സയനും കേരളത്തിലെത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഈ സന്ദര്‍ശനത്തിനിടെയാണു പദ്ധതി ആസൂത്രണം ചെയ്തത്. സയന്‍ സുഹൃത്ത് മനോജിനെ കനകരാജിനു പരിചയപ്പെടുത്തി. മനോജ് വഴിയാണു ക്വട്ടേഷന്‍ സംഘത്തെ സംഘടിപ്പിച്ചതെന്നാണു പൊലീസിന്റെ നിഗമനം.

ബംഗ്ലാവില്‍ 200 കോടി രൂപയുള്ളതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണു കവര്‍ച്ച ആസൂത്രണം ചെയ്തതെന്നു പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതു ശരിവയ്ക്കുന്ന നിഗമനങ്ങളാണ് അന്വേഷണത്തില്‍ ലഭിച്ചതെന്നു പൊലീസ് പറയുന്നു. അതിനാല്‍, ഗൂഢാലോചനാവാദത്തില്‍ കഴമ്പില്ലെന്നാണ് അവരുടെ പക്ഷം.

എന്നാല്‍, മണിക്കൂറുകളുടെ ഇടവേളയില്‍ നടന്ന രണ്ട് അപകടങ്ങളെക്കുറിച്ച് അഭ്യൂഹങ്ങള്‍ ശമിച്ചിട്ടില്ല. കനകരാജ് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ അകന്ന ബന്ധുവാണെന്നും ധനപാല്‍ പറയുന്നു. എന്നാല്‍, വര്‍ഷങ്ങളായി ഇരുകുടുംബങ്ങളും തമ്മില്‍ അകല്‍ച്ചയിലാണത്രേ. പളനിസാമി സേലം ജില്ലാ സെക്രട്ടറിയായശേഷമാണു കനകരാജിനു ജയലളിതയുടെ ഡ്രൈവര്‍ സ്ഥാനം നഷ്ടപ്പെട്ടത്. അതിനുശേഷം ചെന്നൈയില്‍ ട്രാവല്‍ ഏ!ജന്‍സിയിലായിരുന്നു ജോലി.

ഇതിനിടയില്‍ ചില കരാര്‍ ജോലികളുമായി കൊടനാട് എസ്റ്റേറ്റുമായുള്ള ബന്ധം നിലനിര്‍ത്തി. വിനുപ്രിയയുടെയും നീതുവിന്റെയും കഴുത്തിലെ മുറിവില്‍നിന്നു ചില്ലുകഷണങ്ങളും ഇരുമ്പിന്റെ അംശങ്ങളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അപകടത്തില്‍പെട്ട ലോറിയുടെ പിന്‍വശത്തുള്ള ഇരുമ്പുപട്ട മരിച്ചവരുടെ കഴുത്തില്‍ തട്ടിയതാണോ എന്നു പരിശോധിക്കുന്നുണ്ട്.

ഫൊറന്‍സിക് വിദഗ്ധ റിനി തോമസ് സംഭവസ്ഥലത്തെത്തി തെളിവു ശേഖരിച്ചു. അപകടത്തില്‍ സാരമായി പരുക്കേറ്റ സയന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി പൊലീസ് പറഞ്ഞു. സംഭവം അപകടമെന്നാണു സയന്‍ മജിസ്‌ട്രേട്ടിനു നല്‍കിയ മൊഴിയിലുള്ളതെന്നറിയുന്നു. പാലക്കാട്ടെ അന്വേഷണ സംഘം ഉടന്‍ ഇയാളുടെ മൊഴി രേഖപ്പെടുത്തും.

ഫൊറന്‍സിക് റിപ്പോര്‍ട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പരിശോധിച്ചശേഷമായിരിക്കും കാഴ്ചപ്പറമ്പ് അപകടത്തില്‍ പൊലീസ് റിപ്പോര്‍ട്ട് തയാറാക്കുക. കൊടനാട് സംഭവത്തില്‍ മലയാളികളായ നാലു പ്രതികള്‍ അറസ്റ്റിലാണ്. ഇവരെ കൊടനാട്ടെത്തിച്ചു തെളിവെടുപ്പു നടത്തി. നാലുപേര്‍ കൂടി തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിലാണ്. മുഖ്യപ്രതി ചേര്‍ത്തല സ്വദേശി സജീവ് വിദേശത്തേക്കു കടന്നതായാണു പൊലീസിനു ലഭിച്ച വിവരം.

Top