വക്കത്ത് യുവാവിനെ തല്ലിക്കൊന്ന സംഭവത്തില് ഒരാള്‍ പിടിയില്‍

വക്കം: തിരുവനന്തപുരത്ത് യുവാവിനെ പട്ടാപ്പകല്‍ തല്ലിക്കൊന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വക്കം സ്വദേശി വിനായക് ആണ് പിടിയിലായത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം കടയ്ക്കാവൂര്‍ റെയില്‍വേ ക്രോസിന് സമീപമാണ് സംഭവം നടന്നത്. വക്കം സ്വദേശി ഷബീറിനെയാണ് നാലു പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൊലയ്ക്ക് പിന്നില്‍ മുന്‍വൈരാഗ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷബീറിന്റെ സുഹൃത്ത് ഉണ്ണികൃഷ്ണന്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞായറാഴ്ചയാണ് ബൈക്കിലെത്തിയ വക്കം മണക്കാട് വീട്ടില്‍ ഷെബീർ, സുഹൃത്ത് ഉണ്ണിക്കൃഷ്ണന്‍ എന്നിവരെ പട്ടാപ്പകല്‍ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി നാലംഗസംഘം ക്രൂരമായി മര്‍ദ്ദിച്ചത്. തോപ്പിക്കവിളാകം റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു സംഭവം. തലക്കും ശരീരത്തിനും ക്രൂരമർദനമേറ്റ ഷെബീർ  തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച മരണമടഞ്ഞു. ഉണ്ണിക്കൃഷ്ണന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

രണ്ടു പ്രദേശങ്ങളിലുള്ളവര്‍ തമ്മില്‍ നാളുകളായി നിലനില്‍ക്കുന്ന പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഷെബീറിനെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Top