ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവെ ഒന്‍പതാം ക്ലാസ് മലയാളി വിദ്യാര്‍ത്ഥിയെ പാന്‍മസാല വില്‍പ്പനക്കാരന്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

student-death

ദില്ലി: പാന്‍മസാല വില്‍പ്പനക്കാരന്റെ മര്‍ദ്ദനമേറ്റ് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. ദില്ലിയിലെ സരോവര്‍ പാര്‍ക്കിനു പരിസരത്താണ് ക്രൂരകൃത്യം നടന്നത്. പാലക്കാട് സ്വദേശിയായ ഉണ്ണികൃഷ്ണന്റെ മകനും ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുമായ രജത്താണ് കൊല്ലപ്പെട്ടത്. മരണ കാരണം വ്യക്തമല്ല.

ട്യൂഷന് കഴിഞ്ഞു മടങ്ങുമ്പോള്‍ രജത്തിനെ പാന്‍മസാല വില്‍പ്പനക്കാരന്‍ മര്‍ദ്ദിക്കുകയായിരുന്നു. വഴിയോരത്തു നിന്നും മര്‍ദ്ദിച്ചതിനു പിന്നാലെ സമീപത്തെ സരോവര്‍ പാര്‍ക്കിലേക്കു കൊണ്ടു പോയി വീണ്ടും മര്‍ദ്ദനത്തിനിരയാക്കി രജത്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.

പൊലീസുകാരെ തല്ലിയതടക്കം നിരവധി കേസുകള്‍ പാന്‍മസാലക്കാരനെതിരെ നിലനില്‍ക്കുന്നുണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇയാള്‍ക്ക് സ്ഥലത്തെ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്നും പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചു. ദില്ലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് രജത്തിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ദില്ലി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് രജത്ത്.

Top