മലയാളി വിദ്യാര്‍ത്ഥിയെ ക്ലീനിംഗ് ലോഷന്‍ കുടിപ്പിച്ചു; റാഗിംഗിനിരയായി വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍

maxresdefault

ബെംഗളൂരു: കോളേജുകളില്‍ റാഗിംഗ് നിര്‍ത്തലാക്കിയിട്ടും വിദ്യാര്‍ത്ഥികളുടെ നിലവിളി ആരും കേള്‍ക്കുന്നില്ല. കര്‍ണാടകയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്ക് ക്രൂരമായ റാഗിംഗാണ് ഏറ്റുവാങ്ങേണ്ടി വന്നത്. മലയാളി വിദ്യാര്‍ത്ഥിനിയെ ക്ലീനിംഗ് ലോഷന്‍ കുടിപ്പിക്കുകയായിരുന്നു. സംഭവം നടന്നിട്ട് മാസം പിന്നിട്ടെങ്കിലും പുറത്തറിയുന്നത് ഇപ്പോഴാണ്.

ഗുല്‍ബര്‍ഗയില്‍ നഴ്സിംഗിന് പഠിക്കുന്ന അശ്വതിയാണ് റാഗിംഗിന് ഇരയായത്. പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കൊളേജില്‍ പ്രവേശിപ്പിച്ചു. എടപ്പാള്‍ സ്വദേശിനിയാണ് അശ്വതി. പെണ്‍കുട്ടിക്ക് രണ്ട് ദിവസമായി ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിട്ടില്ല. ട്യൂബിലൂടെ ദ്രാവക രൂപത്തിലാണ് ഭക്ഷണം നല്‍കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മെയ് 9നാണ് അശ്വതിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തത്. മലയാളി വിദ്യാര്‍ത്ഥികളാണ് ഇവര്‍ എന്നാണ് സൂചന. ക്ലീനിംഗ് ലോഷനായ ഫിനോയില്‍ കുടിപ്പിച്ച് ഗുരുതരാവസ്ഥയിലായ അശ്വതിയെ ആദ്യം കര്‍ണാടകയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പിന്നീടാണ് കോഴിക്കോടേക്ക് മാറ്റിയത്. മൊഴി എടുക്കാന്‍ കര്‍ണാടക പൊലീസ് എത്തിയെങ്കിലും സംസാരിക്കാന്‍ കഴിയാത്തതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി എടുക്കാന്‍ കഴിഞ്ഞില്ല.

Top