സ്ത്രീയുടെ നഗ്ന ചിത്രം ഉപയോഗിച്ച് ചൂഷണം: റിസോര്‍ട്ട് ഉടമ കുത്തേറ്റ് മരിച്ചതിന് പിന്നില്‍ ഭർത്താവിൻ്റെ വൈരാഗ്യം

കല്‍പറ്റ: വയനാട്ടില്‍ റിസോര്‍ട്ട് ഉടമയുടെ കൊലപാതകത്തിന് പിന്നിലെ ചുരുളഴിയുന്നു. റിസോര്‍ട്ട് ഉടമ വയനാട് ബത്തേരി മലവയല്‍ സ്വദേശി കൊച്ചുവീട്ടില്‍ വിന്‍സെന്റ് സാമുവല്‍ എന്ന നെബു (52) കുത്തേറ്റു മരിച്ചതിന് പിന്നില്‍ ഒരു സ്ത്രീയുമായുണ്ടായിരുന്ന ബന്ധമാണെന്നാണ് പുറത്തു വരുന്നവിവരങ്ങള്‍. ഇവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും കൊലപാതകത്തിന് കാരണമായി.

കൊലപാതകത്തിന് ശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതി മീനങ്ങാടി ചെറുകാവില്‍ രാജു (60) പൊലീസിനോട് കുറ്റ സമ്മതം നടത്തി. രാജുവിന്റെ ഭാര്യയെ നെബു നഗ്നചിത്രങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി സാമ്പത്തിക ചൂഷണത്തിനു വിധേയയാക്കുകയും പലയിടത്തും കൊണ്ടുപോവുകയും ചെയ്തതിന്റെ വൈരാഗ്യത്തിലാണു കൊലപാതകം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിയെ സഹായിച്ച സുഹൃത്ത് അനില്‍, കത്തിക്കുത്തിനിടെ കൈക്കു ഗുരുതര പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ മുന്‍ ജനറല്‍ മാനേജറാണു രാജു. നെബു പാട്ടത്തിനെടുത്ത വിസ്പറിങ് വുഡ്സ് എന്ന റിസോര്‍ട്ടിലാണു സംഭവം. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണു കല്‍പറ്റയില്‍ നിന്ന് 3 കിലോമീറ്ററകലെ മണിയങ്കോട് ഓട്ടുകമ്പനിക്കു സമീപത്തെ റിസോര്‍ട്ടില്‍ കൊലപാതകം നടന്നത്.

നെബുവും രാജുവിന്റെ ഭാര്യയും രാത്രി ഏഴരയോടെ റിസോര്‍ട്ടിലെത്തി. സംഭവമറിഞ്ഞ രാജു പതിനൊന്നരയോടെ അനിലിനെയും കൂട്ടി കാറില്‍ കല്‍പറ്റയിലേക്കു പുറപ്പെട്ടു. പൂട്ടിയിട്ടിരുന്ന റിസോര്‍ട്ടിന്റെ ഗെയ്റ്റ് ചാടിക്കടന്നാണു പ്രതികള്‍ അകത്തുകടന്നത്. ഭാര്യയും നെബുവും കോട്ടേജിന്റെ വരാന്തയിലിരുന്നു ഭക്ഷണം കഴിക്കുന്നതു കണ്ട രാജു ഉടന്‍ തന്നെ നെബുവിനെ കത്തിയെടുത്തു കുത്തുകയായിരുന്നു. നെബുവിനെ പിടിച്ചുനിര്‍ത്തി അനില്‍ കൃത്യത്തിനു സഹായിച്ചു. ഇതിനിടയിലാണ് അനിലിനു കൈയ്ക്കു വെട്ടേറ്റത്.

കൊല നടത്തിയശേഷം രാജു ഭാര്യയ്ക്കും അനിലിനുമൊപ്പം കാറില്‍ മടങ്ങി. രാവിലെ റിസോര്‍ട്ടിലെത്തിയ സൂപ്പര്‍വൈസറാണു മൃതദേഹം ആദ്യം കണ്ടത്. സംഭവം നടക്കുമ്പോള്‍ നെബുവും രാജുവിന്റെ ഭാര്യയുമല്ലാതെ റിസോര്‍ട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. വയറ്റില്‍ കുത്തേറ്റ് ശരീരമാസകലം രക്തത്തില്‍ കുളിച്ച് കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്ന മൃതദേഹം കണ്ട ഹട്ടിലും വഴിയിലുമെല്ലാം രക്തപ്പാടുകളുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ റിസോര്‍ട്ടിലെ പാചകക്കാരന്‍ മൃതദേഹം കണ്ട ഉടന്‍ സഹപാര്‍ട്ണറെ വിളിച്ചുവരുത്തി പൊലീസില്‍ അറിയിക്കുകയായിരുന്നു. പിന്നാലെ രാജുവും സഹായിയും മീനങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

വയനാട് സ്വദേശിയായ ഡോ. രാജുവിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് നെബു എന്നു വിളിപ്പേരുള്ള വിന്‍സ??െന്റ് സാമുവലും മറ്റൊരാളും ചേര്‍ന്ന് ആഴ്ചകള്‍ക്കു മുമ്പാണ് പാട്ടത്തിനെടുത്തത്. റിസോര്‍ട്ടിലെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി തുറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ബത്തേരി മലവയലില്‍ അമിത് കാസ്റ്റ്ല്‍ എന്ന പേരില്‍ സ്വന്തമായി റിസോര്‍ട്ടുള്ള നെബു വയനാട് ടൂറിസം അസോസിയേഷന്‍ ജില്ല സെക്രട്ടറികൂടിയാണ്. മനോഹരമായി ഒരുക്കിയ ഹട്ടുകളാണ് റിസോര്‍ട്ടിലെ താമസമുറികള്‍.

ഇതിലൊന്നിലാണ് നെബു ക്രൂരമായി കൊലചെയ്യപ്പെട്ടത്. കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന രീതിയിലാണ് മൃതദേഹവും പരിസരവുമെല്ലാം കാണപ്പെട്ടത്. അതിനാല്‍തന്നെ കൊലപാതകമാണെന്ന് സ്ഥിരീകരിക്കാന്‍ പൊലീസിന് അധിക സമയം വേണ്ടിവന്നില്ല. റിസോര്‍ട്ടില്‍ പരിശോധന നടക്കുന്നതിനിടെയാണ് പ്രതികള്‍ മീനങ്ങാടി പൊലീസ് സ്?റ്റേഷനിലെത്തി കീഴടങ്ങുന്നത്.

Top