കുട്ടികളില്ലാത്തതിന്റെ പേരില്‍ നിരന്തരം കളിയാക്കി; അയല്‍വാസികളായ മൂന്ന് പേരെ ചുറ്റിക കൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തി; 46 കാരന്‍ പിടിയില്‍

ലുധിയാന: പഞ്ചാബിലെ ലുധിയാനയിലെ സേലം താബ്രിയില്‍ കുട്ടികളില്ലാത്തതിന്റെ പേരില്‍ നിരന്തരം കളിയാക്കിയ അയല്‍വാസികളായ മൂന്ന് പേരെ ചുറ്റിക കൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തി. പ്രതിയായ 46 കാരനായ റോബിന്‍ എന്ന മുന്നയെ പൊലീസ് അറസ്റ്റ് ചെയ്തു.

റോബിന്റെ അയല്‍വാസികളായ സ്ത്രീയും അവരുടെ ഭര്‍ത്താവും അമ്മായിയമ്മയുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് കമ്മീഷണര്‍ മന്ദീപ് സിംഗ് സിദ്ധ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സുരീന്ദര്‍ കൗര്‍ ( 70), ഭര്‍ത്താവ് ചമന്‍ ലാല്‍ (75), അമ്മായിയമ്മ സുര്‍ജിത് (90) എന്നിവരെയാണ് റോബിന്‍ ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ റോബിന്‍ വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും കുട്ടികളുണ്ടായിരുന്നില്ല. കുട്ടികളുണ്ടാകാത്തതിന്റെ പേരില്‍ നിരന്തരം കളിയാക്കുകയും കുട്ടികള്‍ ഉണ്ടാകാന്‍ ചികിത്സ നടത്തണമെന്നും കൊല്ലപ്പെട്ട സുരീന്ദര്‍ കൗര്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നു. ഭാര്യയുടെ മുന്നില്‍വെച്ച് ഇക്കാര്യത്തെക്കുറിച്ച് ദിവസവും സംസാരിക്കുന്നതും റോബിനെ അസ്വസ്ഥനാക്കിയിരുന്നെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ചുറ്റികയുമായെത്തിയ റോബിന്‍ വീട്ടില്‍ കയറി മൂന്നുപേരെയുംകൊല്ലുകയായിരുന്നു.

Top