കൂട്ടുകാരന്റെ തമാശ യുവാവിന്റെ ജീവനെടുത്തു; ഡാമില്‍ വീണ യുവാവ് ചെളിയില്‍ പൂണ്ട് മരിച്ചു

അടിമാലി: കൂട്ടുകാരുടെ തമാശ കാര്യമായി യുവാവിന് ഡാമില്‍ വീണ് മരണം. മദ്യലഹരിയിലായ യുവാവിനെ സുഹൃത്ത് ഡാമിലേക്ക് തള്ളിയിട്ടതാണ് മരണത്തിന് കാരണമായത്. ഡാമിലെ ചെളിയില്‍ പൂണ്ട് യുവാവ് മുങ്ങിമരിക്കുകയായിരുന്നു. സുഹൃത്തിനെതിരെ സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി പോലീസ് അറസ്റ്റുചെയ്തു.

കൊന്നത്തടി സ്വദേശി പാറശ്ശേരി രാജേഷ് (36) ആണ് മരിച്ചത്. സംഭവത്തില്‍ കണ്ണാടിപാറ മംഗളകുന്നേല്‍ സോളമനെ (41)യാണ് വെള്ളത്തൂവല്‍ പോലീസ് അറസ്റ്റുചെയ്തത്. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ഞായറാഴ്ച ഉച്ചയോടെ രാജേഷും നാലു സുഹൃത്തുക്കളും ചേര്‍ന്ന് മരക്കാനം-മുനിയറ റോഡിന് സമീപം മീന്‍പിടിക്കാന്‍ പോയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് വിനീത് ഡാമില്‍ നീന്തി. ഇതുകണ്ട സോളമന്‍, രാജേഷിനോട് നീന്താന്‍ നിര്‍ദേശിച്ചു. വിസമ്മതിച്ച രാജേഷിനെ സോളമന്‍ ഡാമിലേക്ക് ബലമായി തള്ളിയിട്ടതായി പോലീസ് പറയുന്നു. രാജേഷ് നീന്തുന്നതിനിടെ ചെളിയില്‍പൂണ്ട് മുങ്ങിപ്പോകുകയായിരുന്നു. പോലീസും അഗ്‌നിരക്ഷാസേനയുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.

Top