ജോളിയെന്ന കൊലപാതകിയെ വിശ്വസിക്കാനാകാതെ പാലായിലെ സഹപാഠികള്‍.പ്രണയ വിവാഹത്തോടെ ഇടുക്കിയില്‍ നിന്നും 22 വര്‍ഷം മുമ്പ് കൂടത്തായിയിലെത്തി.6 കൊലപാതകങ്ങളും ആസൂത്രിതമായി നടത്തി .രാഷ്ട്രീയക്കാരും സർക്കാർ ജീവനക്കാരും പിടിയിലാകും .

കോഴിക്കോട്: 22 വര്‍ഷം മുന്‍പാണ് റോയി തോമസിനെ വിവാഹം കഴിച്ച് കട്ടപ്പനക്കാരിയായ ജോളി കൂടത്തായിയില്‍ എത്തുന്നത്. റോയിയുടെ അമ്മയുടെ സഹോദരന്‍ മഞ്ചാടിയില്‍ മാത്യുവിന്റെ ബന്ധുവായിരുന്ന ജോളി ഒരു വിവാഹത്തിനായി മാത്യുവിന്റെ വീട്ടിലെത്തിയപ്പോഴാണു റോയിയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തു.അധികം വൈകാതെ തന്നെ വിവിധ കാരണങ്ങള്‍ കൊണ്ട് റോയിയുടെ മാതാപിതാക്കളെയും റോയിയെയും കൊലപ്പെടുത്തിയ ജോളി താന്‍ കൂടത്തായിയിലെത്താന്‍ കാരണക്കാരനായ മഞ്ചാടിയില്‍ മാത്യുവിനെ തന്നെയും കൊലപ്പെടുത്തി. റോയിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതും പോസ്റ്റ്‌മോര്‍ട്ടത്തിനായി വാശി പിടിച്ചതുമായിരുന്നു മാത്യുവിന്റെ ജീവനെടുക്കാന്‍ കാരണം.

അതേസമയം, കൂടെപഠിച്ചിരുന്ന കാലത്ത് സൗമ്യഭാവക്കാരിയായ ജോളിയാണ് കൂടത്തായിയില്‍ ആറ് പേരെ കൊലപ്പെടുത്തിയതെന്ന് ഇനിയും പാലായിലെ പഴയ സഹപാഠികള്‍ക്ക് വിശ്വസിക്കാനാകുന്നില്ല. 1993 മുതല്‍ 1996 വരെ പാലാ ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു പാരലല്‍ കോളജിലാണു ജോളി ബി.കോമിനു പഠിച്ചത്. കട്ടപ്പന സ്വദേശിനിയായ ജോളി പാലായില്‍ ഹോസ്റ്റലില്‍ നിന്നാണു പഠനം പൂര്‍ത്തിയാക്കിയത്. എല്ലാവരോടും സൗമ്യമായാണ് ജോളി ഇടപെട്ടിരുന്നത്. പഠനകാലത്തിനു ശേഷവും പാലായിലുള്ള ചുരുക്കം ചില സഹപാഠികളുമായി സൗഹൃദം തുടര്‍ന്നിരുന്നു. സമീപകാലത്തും അവരെ ഫോണില്‍ വിളിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റോയിയെ പ്രണയ വിവാഹം കഴിച്ച ശാന്ത സ്വഭാവക്കാരിയായ ജോളിയെ കുറിച്ച് ഇപ്പോഴും സഹപാഠികള്‍ ഓര്‍ക്കുന്നു.1993 മുതല്‍ 1996 വരെ പാലായിലെ ടൗണ്‍ പ്രവര്‍ത്തിച്ചിരുന്ന പാരലല്‍ കോളജിലായിരുന്നു ജോളി പഠിച്ചത്. ബികോം വിദ്യാര്‍ത്ഥിനിയായ ജോളി പാലായില്‍ ഹോസ്റ്റലിലായിരുന്നു കഴിഞ്ഞിരുന്നത്. പൊതുവേ ശാന്ത സ്വഭാവക്കാരിയായിരുന്നു അവര്‍ എന്ന് സഹപാഠികള്‍ ആവര്‍ത്തിക്കുന്നു. ജോളി ഇത്തരമൊരു ക്രൂര കൃത്യം ചെയ്തുവെന്ന് വിശ്വസിക്കാന്‍ പോലും സഹപാഠികള്‍ക്ക് സാധിച്ചിട്ടില്ല.റോയിയുടെ അമ്മയുടെ സഹോദരന്‍ മഞ്ചാടിയില്‍ മാത്യുവിന്‍റെ ബന്ധുവായിരുന്നു ജോളി.ഒരു വിവാഹ ചടങ്ങില്‍ വെച്ചാണ് അവര്‍ റോയിയെ പരിചയപ്പെട്ടത്. ഈ പരിചയം പ്രണയമായി. പിന്നീടത് വിവാഹത്തിലും കലാശിച്ചു. റോയിയേയും മാതാപിതാക്കളേയും ജോളി കൊലപ്പെടുത്തിയ പിന്നാലെ മാത്യുവിനേയും അവര്‍ വകവരുത്തിയിരുന്നു. മൂന്ന് പേരുടേയും മരണത്തില്‍ സംശയം പ്രകടിപ്പിച്ചതായിരുന്നു കൊലയ്ക്ക് കാരണം.

സ്വത്തിനായി ജോളി വ്യാജ ഒസ്യത്ത് ചമച്ചതാണ് റോയിയുടെ സഹോദരങ്ങളായ റോജോ തോമസിനും റെഞ്ചി തോമസിനും സംശയം ജനിപ്പിച്ചത്. ഒസ്യത്തില്‍ തങ്ങളുടെ കുടുംബവുമായി യാതൊരു ബന്ധവുമില്ലാത്ത ചൂലൂര്‍ സ്വദേശികള്‍ സാക്ഷികളായി ഒപ്പിട്ടതായി ഇരുവരിലും സംശയം ബലപ്പെടുത്തിയത്. സ്ഥലം കൈക്കലാക്കി ടോം തോമസിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് തന്നെ 2 ഏക്കര്‍ സ്ഥലം വില്‍പ്പന നടത്തിച്ച് ജോളി 18 ലക്ഷത്തോളം തുക കൈക്കലാക്കിയിരുന്നു. കൊലയ്ക്ക് പിന്നാലെ മറ്റ് സ്ഥലങ്ങളും വീടും കൈക്കലാക്കാനുള്ള ശ്രമത്തിനിടെയാണ് ജോളിയുടെ നീക്കത്തിനെതിരെ റോയിയുടെ സഹോദരങ്ങള്‍ കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്.

എന്നാല്‍ പോലീസ് ഇടപെടുന്നത് ഒഴിവാക്കാന്‍ ജോളി തന്ത്രപരമായി തന്നെ നീങ്ങി. സ്വത്ത് സഹോദരങ്ങളുമായി ഭാഗം വെയ്ക്കാന്‍ അവര്‍ സമ്മതിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഒരു ഏക്കറോളം വരുന്ന സ്ഥലവും വീടും ഭാഗം വെയ്ക്കാന്‍ തിരുമാനമായി. റോയിയില്‍ ഉണ്ടായ മക്കള്‍ക്കും റോയിയുടെ സഹോദരങ്ങള്‍ക്കുമായി ആ സ്വത്ത് വീതം വെയ്ക്കാനായിരുന്നു തിരുമാനം താമശ്ശേരിയില്‍ ആധാരം എഴുത്ത് ഓഫീസില്‍ സ്വത്ത് വീതം വെപ്പിനുള്ള എല്ലാ രേഖകളും തയ്യാറാക്കി വെച്ചിരുന്നു.

ഇന്നലെയായിരുന്നു രജിസ്ട്രേഷന്‍ നടത്താന്‍ തീയതി നിശ്ചയിച്ചത്. എന്നാല്‍ പോലീസിന്‍റെ ചടുല നീക്കം സ്വത്ത് കൈക്കലാക്കാനുള്ള ജോളിയുടെ അവസാന നീക്കം പൊളിച്ചു. കൃത്യമായ തെളിവുകളോടെ പോലീസ് ജോളിയെ പൂട്ടി. തങ്ങള്‍ക്ക് ലഭിക്കേണ്ട വീടും സ്വത്തുമാണ് അമ്മയുടെ അറസ്റ്റോടെ ജോളിയുടെ മക്കള്‍ക്കും നഷ്ടമായത്. ജോളി അറസ്റ്റ് ചെയ്യപ്പെട്ടതോടെ അവരുടെ കുട്ടികള്‍ പൊന്നാമറ്റം വീട് വിട്ട് ഇറങ്ങി. പിതാവിന്‍റെ സഹോദരിക്കൊപ്പമാണ് കുട്ടികള്‍ പോയത്. ജോളിയുടെ അറസ്റ്റോടെ രണ്ടാം ഭര്‍ത്താവ് ഷാജുവും വീട് വിട്ട് ഇറങ്ങിയിരുന്നു. കുടുംബാംഗങ്ങള്‍ ഒഴിഞ്ഞതോടെ പോലീസ് വീട് പൂട്ടി മുദ്ര വെച്ചു.

പ്രതികളോ സഹായികളോ തെളിവ് നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്ന ആശങ്കയിലാണ് പോലീസ് നീക്കം.അതേസമയം കേസില്‍ ജോളിയുമായി ബന്ധമുള്ള മൂന്ന് പേരെ ഇന്ന് ക്രൈബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. രണ്ട് പ്രാദേശി രാഷ്ട്രീയ നേതാക്കളേയും ഒരു ബിഎസ്എന്‍എല്‍ ജീവനക്കാരേയും പോലീസ് വിളിപ്പിച്ചിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥരും കുടുങ്ങും കൂടാതെ പത്തിലധികം പേര്‍ പോലീസിന്‍റെ നീരീക്ഷണത്തിലും ഉണ്ട്.ജോളിയുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടവര്‍ ഉണ്ട്. ഇവരും പോലീസ് നിരീക്ഷണത്തിലാണ്. വ്യാജ വില്‍പത്രം തയ്യാറാക്കാന്‍ ജോളിക്ക് സഹായം നല്‍കിയ അഭിഭാഷകരേയും റവന്യൂ ഉദ്യോഗസ്ഥരേയും പോലീസ് നിരീക്ഷിച്ച് വരികയാണ്. കൂടുതല്‍ തെളിവുകള്‍ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകളും തെളിവുകളും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം ജോളിയുടെ രണ്ടാം ഭര്‍ത്താവിന് കേസില്‍ യാതൊരു പങ്കുമില്ലെന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ്.

Top