കൊച്ചിയിലെ ഹോട്ടൽ മുറിയിൽ യുവതി കുത്തേറ്റു മരിച്ചു; സുഹൃത്ത് അറസ്റ്റിൽ

കൊച്ചി: എറണാകുളം കലൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതി കുത്തേറ്റു മരിച്ചു. ചങ്ങനാശേരി സദേശിനി രേഷ്മ (27) ആണു സുഹൃത്തിന്റെ കുത്തേറ്റു മരിച്ചതെന്നു പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 10നു കലൂര്‍ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലിലാണു സംഭവം.

ഹോട്ടലിലെ കെയര്‍ ടേക്കറായ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദിനെ (31) എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും അതിനിടയില്‍ നൗഷിദ് യുവതിയുടെ കഴുത്തില്‍ കത്തികൊണ്ടു കുത്തിയെന്നും പൊലീസ് പറയുന്നു കരച്ചില്‍ കേട്ട് അടുത്തുള്ളവര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തുമ്പോള്‍ യുവതി മരിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രേഷ്മ ഇവിടെ എത്തിയത് എന്നാണെന്ന കാര്യത്തില്‍ പരസ്പര വിരുദ്ധമായ വിവരങ്ങളാണു നൗഷിദ് നല്‍കുന്നതെന്നു പൊലീസ് പറയുന്നു. മൂന്നു വര്‍ഷമായി രേഷ്മയെ സമൂഹമാധ്യമം വഴി പരിചയമുണ്ടെന്നു ഈയാള്‍ പൊലീസിനോടു പറഞ്ഞു. രേഷ്മയുടെ മൃതദേഹം രാത്രി തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

Top