വിവാഹാഭ്യർഥന നിരസിച്ച യുവതിയെ വെട്ടി കൊലപ്പെടുത്തി;മൃതദേഹം വെട്ടി മുറിച്ച് ബാഗിലാക്കി

റാഞ്ചി : വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടി മുറിച്ച് ബാഗിലാക്കി റയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു.ജംഷഡ്പൂരിലെ മെഡിട്രീന ആശുപത്രിയിലെ ഓപ്പറേഷൻ മാനേജർ ചയനിക കുമാരിയാണ് (30) കൊല്ലപ്പെട്ടത്.സംഭവത്തിൽ കൊൽക്കത്ത സ്വദേശിയായ ഡോക്ടർ മിർസ റഫീഖ് ഹഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ജാർഖണ്ഡിലെ ബിസ്താപൂരിലാണ് സംഭവം.ഹോട്ടൽ മുറിയിൽ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിച്ച് ബാഗിനുള്ളിലാക്കി ജംഷഡ് പൂരിലെ ടാറ്റാ നഗർ റയിൽ വേ സ്റ്റേഷനു സമീപം ഉപേക്ഷിക്കുകയായിരുന്നു.സ്റ്റേഷൻ പരിസരത്ത് അജ്ഞാത ബാഗ് കണ്ട യാത്രക്കാർ വിവരമറിയിച്ചതിനെത്തുടർന്നു ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.ജോലിക്കുപോയ ചയനികയെ കാണാത്തതിനെ തുടർന്നു രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ഫോൺകേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മിർസയെ പൊലീസ് പിടികൂടിയത്.

Top