ഓണ മദ്യപാനം; മകന്റെ അടിയേറ്റ പിതാവ്‌ മരിച്ചു; അമ്മ ആശുപത്രിയിൽ

ഇരവിപുരം : തിരുവോണ ദിവസം മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കിയ മകന്റെ അടിയേറ്റ പിതാവ്‌ മരിച്ചു. ഇരവിപുരം ഇടക്കുന്നം വയലിൽ പവിത്രം നഗർ–192 കിഴക്കേതൊടിയിൽ രാജുവാണ് (55) മരിച്ചത്. അക്രമത്തിൽ തലയ്ക്കു പരുക്കേറ്റ ഇയാളുടെ ഭാര്യ സരസ്വതിയെ (45) ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്‌.

മകൻ അച്ചുവിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. ശനി രാത്രി പതിനൊന്നോടെ മദ്യപിച്ചു വീട്ടിലെത്തിയ അച്ചു മാതാപിതാക്കളുമായി വഴക്കിട്ട ശേഷം ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കളെ റോഡിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്നും ആക്രമണം തുടർന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവിളി കേട്ട് എത്തിയ സമീപവാസികൾ‌ക്ക് അച്ചുവിന്റെ കൈവശം ആയുധമുണ്ടായിരുന്നതിനാൽ അടുക്കാനായില്ല. അക്രമത്തിനു ശേഷം അച്ചു നിലത്തു വീണപ്പോഴാണു നാട്ടുകാർ എത്തി രാജുവിനെയും സരസ്വതിയെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും രാജു മരിച്ചു. രാജുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.

Top