ജിഷയെ കൊന്ന പ്രതി ബെംഗളൂരുവിലേക്ക് കടന്നുകളഞ്ഞു; കൊലയാളിയെന്നു സംശയിക്കുന്നയാളെ പോലീസ് പിടികൂടി

Perumbavoor-Jisha-photos-latest-News

ബെംഗളൂരു: ജിഷ കൊലപാതകം എങ്ങുമെത്താതെ വഴിമുട്ടി നില്‍ക്കുകയാണ്. പ്രതിയെന്നു സംശയിക്കുന്ന പലരെയും പിടികൂടിയെങ്കിലും ഇതുവരെയും വ്യക്തമായ ഒരു തുമ്പും കിട്ടിയിട്ടില്ല. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജിഷയെ പീഡിപ്പിച്ച് കൊന്നശേഷം പ്രതി ബെംഗളൂരുവിലേക്ക് കടന്നുകളഞ്ഞതായാണ് സൂചന.

ബെംഗളൂരുവില്‍വെച്ചാണ് കാലയാളിയെന്നു സംശയിക്കുന്ന യുവാവിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പിടിയിലായ വ്യക്തി മലയാളിയാണ് എന്നാണ് സൂചന. കൊലയാളിയെന്നു സംശയിക്കുന്ന യുവാവ് ഒരു മാസം മുന്‍പുവരെ പെരുമ്പാവൂര്‍ മലമുറിയില്‍ വാടകയ്ക്കു താമസിച്ചിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു. കൊലയ്ക്കു ശേഷം പീഡിപ്പിച്ചതും മൃതദേഹത്തില്‍ ക്രൂരമായി പരുക്കേല്‍പ്പിച്ചതും ഇതരസംസ്ഥാന തൊഴിലാളികളിലേക്ക് അന്വേഷണം വഴിതിരിക്കാനാണെന്നാണു പൊലീസിന്റെ നിഗമനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസ് തിരയുന്ന യുവാവ്, ജിഷയുടെ അച്ഛന്‍ പാപ്പു താമസിക്കുന്ന വീട്ടില്‍ സഹോദരി ദീപയെ കാണാനെത്തിയിരുന്നെന്നു നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, വളരെ എളിയ സാഹചര്യത്തില്‍ ജീവിച്ച ജിഷയെ ഇത്രയും ആസൂത്രിതമായി കൊലപ്പെടുത്താനുള്ള കാരണം കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിയുന്നില്ല. പല കേസുകളിലും കൊലപാതകത്തിന്റെ കാരണങ്ങളാണു പൊലീസിനെ പ്രതിയിലേക്കു നയിക്കുന്നതെങ്കില്‍ ഈ കേസില്‍ അത്തരം സൂചനകളില്ല.

Top