അമ്മയെ വെട്ടിനുറുക്കി ശരീര ഭാഗങ്ങള്‍ മൂന്നിടങ്ങളില്‍ ഉപേക്ഷിച്ചു; മകളും ഭർത്താവും അറസ്റ്റിൽ

കഴിഞ്ഞയാഴ്ച റെയില്‍വേ പോലീസിപാറ്റ്‌ന ഗയ പാസഞ്ചര്‍ ട്രെയിനില്‍ നിന്നും ബാഗിനുള്ളില്‍ ഒരു സ്ത്രീയുടെ അറുത്തെടുത്ത തലയുള്ള ഒരു ബാഗ് കണ്ടെടുത്തു . അതേ ദിവസം തന്നെ പാര്‍സ ബാസാര്‍ സ്‌റ്റേഷന്‍ പരിധിയിലെ റെയില്‍ വേ ട്രാക്കില്‍ നിന്നും ജക്കാപൂരില്‍ നിന്നും സ്ത്രീയുടെ ശരീരഭാഗങ്ങളുള്ള മറ്റ് രണ്ട് ബാഗുകള്‍ കൂടി കണ്ടെടുത്തു. ആദ്യം മൂന്നും മൂന്ന് കൊലക്കേസ് എന്ന നിലയിലായിരുന്നു പോലീസിന്റെ അന്വേഷണം നീങ്ങിയത്. എന്നാല്‍ ശരീരഭാഗങ്ങള്‍ നിറച്ച ബാഗുകളില്‍ ഒട്ടിച്ചിരുന്ന സ്റ്റിക്കറുകള്‍ മൂന്നും സമാനമായിരുന്നു എന്ന് വ്യക്തമായതോടെ ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ ശരീരഭാഗങ്ങള്‍ മസൗര്‍ഹി സ്വദേശിനിയായ ഗീത ദേവിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഗീതയെ ഒടുവില്‍ കണ്ടത് മകള്‍ പൂനത്തിന്റെ വീട്ടിലായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പാറ്റ്‌നയില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയുള്ള പര്‍സ ബാസാറിലുള്ള വീട്ടില്‍ പൂനം ക്ഷണിച്ചിട്ടാണ് ഗീത ദേവി എത്തിയത്. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പൂനം ഗീതയെ അബോധാവസ്ഥയിലാക്കിയത്. തുടര്‍ന്നവര്‍ ഭര്‍ത്താവിനേയും സുഹൃത്തിനേയും വിളിച്ചുവരുത്തി. മൂന്നുപേരും ചേര്‍ന്ന് ഗീതയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ മുറിച്ച് മൂന്ന് ബാഗുകളിലാക്കി മൂന്ന് സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. അര്‍മാന്‍ എന്നയാളുമായുള്ള ഗീത ദേവിയുടെ അവിഹിതബന്ധമാണ് പൂനത്തെ കൊലയ്ക്ക് പ്രേരിപ്പിച്ചത്. പ്രതികള്‍ മൂവരേയും പോലീസ് അറസ്റ്റ് ചെയ്തു. അര്‍മാന്‍ ഒളിവിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top