ഭര്‍ത്താവിന് പരസ്ത്രീ ബന്ധമെന്ന് സംശയം: ഫോണിന്റെ പാസ്‌വേര്‍ഡ് നല്‍കിയില്ല, ഭാര്യ ഭര്‍ത്താവിനെ പെട്രോളൊഴിച്ച് കത്തിച്ചു

ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സംശയത്തിന്റെ പേരില്‍ ഭാര്യ ഭര്‍ത്താവിനെ പെട്രോളൊഴിച്ച് കത്തിച്ചു. ഫോണ്‍ പരിശോധനയ്ക്കായി ചോദിച്ചപ്പോള്‍ പാസ്‌വേര്‍ഡ് നല്‍കാത്തതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ദെദി പുര്‍ണമ(26) ആണു കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യ ഇല്‍ഹാം കഹ്യാനി(25) പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്തോനീഷ്യയിലെ വെസ്റ്റ് നുസ ടെഗ്ഗാറയില്‍ മൂന്നു ദിവസം മുമ്പാണു സംഭവം. വീടിന്റെ മേല്‍ക്കൂര വൃത്തിയാക്കുന്നതിനിടെയാണു പാസ്വേഡ് ചോദിച്ച് ഇല്‍ഹാമെത്തിയത്. ദെദി വിസമ്മതിച്ചത് തര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു.

തുടര്‍ന്നു പുരപ്പുറത്തുനിന്ന് താഴെയിറങ്ങിയ ഭര്‍ത്താവ് യുവതിയെ മര്‍ദിച്ചു. അവര്‍ വീട്ടിനുള്ളില്‍ പോയി പെട്രോള്‍ എടുത്ത് ദെദിയുടെ ശരീരത്തില്‍ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. തീപിടിച്ച ശരീരവുമായി അയല്‍വാസിയുടെ വീട്ടിലെത്തി ദെദി സഹായം തേടിയതോടെയാണു മറ്റുള്ളവര്‍ വിവരമറിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top