പ്രണയം ഭ്രാന്തായി… യുവാവ് പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പെട്രോളാഴിച്ച് തീവച്ച്കൊന്നു..!! എട്ടാം ക്ലാസുമുതൽ ശല്യം ചെയ്തിരുന്നു

പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പെട്രോള്‍ ഒഴിച്ചു തീ തീകത്തിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഇന്നലെ അര്‍ത്ഥരാത്രി​യോടെ നടന്ന സംഭവത്തില്‍ കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്‌നു സമീപം പത്മാലയത്തിൽ ഷാലൻ-മോളി ദമ്പതിമാരുടെ മകൾ ദേവികയാണ് മരണമടഞ്ഞത്. പറവൂര്‍ സ്വദേശിയും പെണ്‍കുട്ടിയുടെ അകന്ന ബന്ധത്തില്‍ പെടുന്നയാളുമായ മിഥുന്‍ (27) എന്ന യുവാവാണ് കൃത്യം നടത്തിയത്.

ഇയാളും പിന്നീട് മരണമടഞ്ഞു. സ്വന്തം ശരീരത്ത് പെട്രോള്‍ ഒഴിച്ചു കൊ​ണ്ട് ഇന്നലെ രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് പിതാവ് വന്ന് വാതില്‍ തുറന്നതും അകത്തു കയറി പെണ്‍കുട്ടിയെത്തിയപ്പോള്‍ പെട്രോളൊഴിച്ചു തീ വെയ്ക്കുകയായിരുന്നു.  പെണ്‍കുട്ടി സംഭവ സ്ഥലത്തു വെച്ചു തന്നെ മരണമടഞ്ഞു. യുവാവ് പിന്നീട് ആ​ശുപത്രിയില്‍ വെച്ചും മരണമടഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയുടെ അകന്ന ബന്ധുവാണ് യുവാവ്.

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ പ്രണയാഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയുടെ പിന്നാലെ നടക്കുകയായിരുന്നു മിഥുന്‍. ട്യൂഷന്‍ ക്ലാസ്സിലും സ്കൂളിലും വരെ യുവാവ് പിന്തുടര്‍ന്നു. ഇതോടെ സ്കൂളില്‍ നിന്നും ട്യൂഷന്‍ ക്ളാസ്സില്‍ നിന്നും മാതാവ് നേരിട്ടെത്തിയായിരുന്നു പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നത്. നിരന്തരം ശല്യമായതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഒരിക്കല്‍ പോലീസില്‍ പരാതി നല്‍കുകയും യുവാവിനെ വിളിച്ച് പോലീസ് താക്കീത് നല്‍കുകയും ഇനി ശല്യം ചെയ്യില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീടും ശല്യം തുടരുകയും ബുധനാഴ്ചയും പെണ്‍കുട്ടി യുവാവി​ന്റെ പ്രണയാഭ്യര്‍ത്ഥന നിരസിക്കുകയും ഇക്കാര്യം പറഞ്ഞ് ഇരുവരും കലഹിക്കുകയും ചെയ്തു. അര്‍ദ്ധ രാത്രിയോടെ ഒരു സുഹൃത്തിന്റെ ബൈക്കില്‍ ദേവികയുടെ വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയെ കാണണമെന്ന് ബഹളം വെച്ചതോടെ പിതാവ് ഷാലന്‍ വാതില്‍ തുറന്നു. തുടര്‍ന്ന് അവിടേയ്ക്ക് എത്തിയ ദേവികയുടെ ശരീരത്തേക്ക് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിക്കുകയും തീ വെയ്ക്കുകയുമായിരുന്നു. തീ മിഥു​ന്റെ ശരീരത്തേക്കും പടര്‍ന്നു കയറി. മകളെ രക്ഷിക്കാന്‍ ശ്രമിച്ച ഷാലനും പൊള്ളലേറ്റു. പെൺകുട്ടിയുടെ അമ്മയുടെ ദേഹത്തും പെട്രോൾ ഒഴിച്ചിരുന്നു.

ദേവികയെയും മിഥുനെയും ഷാലനേയും നാട്ടുകാരാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സ്ഥലത്തു വെച്ചു തന്നെ ദേവിക മരണമടഞ്ഞു. പിന്നീട് മിഥുനും മരണത്തിന് കീഴടങ്ങി. ഇരുവരുടേയും മൃതദേഹം ​മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ളതായിട്ടാണ് വിവരം.

Top