അമീറുള്‍ ഇസ്ലാമിന്റെ എല്ലാ കള്ളത്തരവും പുറത്തുവരും; നുണപരിശോധനയ്ക്ക് വിധേയമാക്കും

Jisha-Prathi

കൊച്ചി: മൊഴി മാറ്റി പറഞ്ഞ് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്ന പ്രതി അമീറുള്‍ ഇസ്ലാമിനെ നുണപരിശോധനക്ക് വിധേയമാക്കും. ഇതോടെ അമീറുള്‍ ഇസ്ലാമിന്റെ എല്ലാ കള്ളകള്ളികളും പുറത്തുവരും. പ്രതി തുടര്‍ച്ചയായി മൊഴിമാറ്റുന്നത് അന്വേഷണത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് നുണപരിശോധന നടത്തുന്നതിന്റെ സാധ്യത അന്വേഷണ സംഘം തേടുന്നത്.

കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ പ്രതിയുടെ തെളിവെടുപ്പ് വൈകാനാണ് സാധ്യത. ഡിഎന്‍എ പരിശോധനാഫലം വന്ന ശേഷമായിരിക്കും കാഞ്ചീപുരത്തെത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തുക. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ഡിജിപി വ്യക്തമാക്കി. ഇന്നലെ വൈകിട്ട് ആലുവ പൊലീസ് ക്ലബ്ബില്‍ ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ ഉന്നതതല യോഗത്തിന് ശേഷമായിരുന്നു ഡിജിപിയുടെ പ്രതികരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top