മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ മറ്റ് ദുരൂഹതയുണ്ടെന്ന് രമേശ് ചെന്നിത്തല

Ramesh-Chennithala

കോഴിക്കോട്: പുതിയ സര്‍ക്കാര്‍ വന്നതിനുശേഷം മുന്‍പത്തെക്കാള്‍ ഭീകരമാണോ അവസ്ഥ എന്നു തോന്നിപ്പോകും. മാധ്യമസ്വാതന്ത്ര്യം പോലും ഇല്ലാതായിരിക്കുന്നുവെന്നാണ് പറയുന്നത്. മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ മറ്റ് ദുരൂഹതയുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിക്കുന്നു.

സംഭവത്തില്‍ ഉടന്‍ നടപടി വേണമെന്ന് രമേശ് ചെന്നിത്തല പറയുന്നു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉചിതമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇത്രയും ഗൗരവമുള്ള വിഷയത്തില്‍ സര്‍ക്കാര്‍ വെറും കാഴ്ചക്കാര്‍ മാത്രമാകരുതെന്നും ചെന്നിത്തല പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാധ്യമപ്രവര്‍ത്തകര്‍ക്കെരിരെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. വാര്‍ത്തകള്‍ പുറത്തുവരുന്നതിനെ ആരൊക്കെയോ ഭയക്കുന്നു എന്നതിനുള്ള തെളിവാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമ സംഭവങ്ങള്‍. പൊലീസിന്റെ നടപടിയില്‍ സംശയമുണ്ട്. പൊലീസ് വിചാരിച്ചിരുന്നെങ്കില്‍ ഇത്തരത്തിലൊരു സംഭവം ഒഴിവാക്കാമായിരുന്നു. മറ്റു കോടതികളിലേക്ക് സംഘര്‍ഷാവസ്ഥ വ്യാപിക്കുക എന്നത് ദൗര്‍ഭാഗ്യകരമാണ്. ഇത് ഒഴിവാക്കണ്ടത് അത്യാവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top