വീട് നിര്‍മ്മിക്കാന്‍ വന്ന രണ്ട് മലയാളികള്‍ ജിഷയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സഹോദരി

AA4DB756-EBAF-4D76-923C-C5CD88A4D76F

വീട് നിര്‍മ്മിക്കാന്‍ വന്ന രണ്ട് മലയാളികള്‍ ജിഷയെ ഭീഷണിപ്പെടുത്തിയിരുന്നതായി ജിഷയുടെ സഹോദരിയുടെ വെളിപ്പെടുത്തല്‍. ജിഷയോട് ഇവര്‍ മോശമായി പെരുമാറിയിരുന്നുവെന്നും സഹോദരി ദീപ പറയുന്നു. ജിഷ തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്ന് സഹോദരി പറയുന്നു.

അമ്മയെയും മകളെയും ശരിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. അയല്‍വാസികള്‍ക്ക് ഞങ്ങളുമായി ശത്രുതയുണ്ട്. അമ്മയ്ക്ക് നാലു പേരെ സംശയമുണ്ട്. ഇതര സംസ്ഥാനക്കാരനുമായി ബന്ധമില്ലെന്നും ദീപ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തനിക്ക് ഹിന്ദി സംസാരിക്കാന്‍ അറിയില്ല. സുഹൃത്തുക്കളാരും ജിഷയെ പരിചയപ്പെട്ടിട്ടില്ല. അറിയാവുന്ന കാര്യങ്ങള്‍ പൊലീസിനോടും വനിതാ കമ്മിഷനോടും പറഞ്ഞിട്ടുണ്ട്. ഒരു ഹിന്ദിക്കാരനെയും പരിചയമില്ല. കുടുംബത്തെ തകര്‍ക്കാന്‍ ആരോ ശ്രമിക്കുന്നു. ജിഷ എന്റെ ചോരയാണ്. അവളെ കൊന്നിട്ട് എനിക്കെന്തു കിട്ടാനാണെന്നും ദീപ പറഞ്ഞു.

സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി ഇന്നലെ മൂന്നുമണിക്കൂറോളം ജിഷയുടെ സഹോദരി ദീപയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പൊലീസ് തിരയുന്ന യുവാവ്, ജിഷയുടെ അച്ഛന്‍ പാപ്പു താമസിക്കുന്ന വീട്ടില്‍ സഹോദരി ദീപയെ കാണാനെത്തിയിരുന്നെന്നു നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. ദീപയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത് എന്നാണ് സൂചന. ഇതിനിടെയാണ് വിശദീകരണവുമായി ദീപ രംഗത്തെത്തിയത്

Top