നിനോയുടെയും അനുശാന്തിയുടെയും ശാരീരിക ബന്ധത്തിന്റെ ഞെട്ടിപ്പിക്കുന്ന 115 വീഡിയോകള്‍

atl-murder

തിരുവനന്തപുരം: ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ നിനോ മാത്യുവിന്റെയും അനുശാന്തിയുടെയും ഞെട്ടിപ്പിക്കുന്ന വീഡിയോകള്‍ പുറത്ത്. ഇരുവരെയും ചോദ്യം ചെയ്ത പോലീസ് ശാസ്ത്രീയ തെളിവുകളില്‍ വഴിവിട്ട ഇരുവരുടെയും ബന്ധം വെളിവാക്കുന്ന വിഡിയോകളും ഫോട്ടോകളും സന്ദേശങ്ങളും കണ്ടെത്തി.

കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ ഇരുവരും ചേര്‍ന്നുള്ള ശാരീരിക ബന്ധത്തിന്റെ 115 വിഡിയോകളാണുള്ളത്. ഇതു മുഴുവന്‍ രണ്ടുപേരുടെയും മൊബൈലുകളില്‍ നിന്നു കണ്ടെടുത്തവയാണ്. സെല്‍ഫി ദൃശ്യങ്ങളും ഇതിലുണ്ട്. ഒറ്റയ്ക്കും കൂട്ടായും എടുത്ത അറുനൂറോളം ചിത്രങ്ങളും 40,000 വാട്‌സ്ആപ് സന്ദേശങ്ങളും ഹാജരാക്കി. വാട്‌സ്ആപ് സന്ദേശങ്ങളില്‍ അശ്ലീല ചിത്രങ്ങളും ഉള്‍പ്പെടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശാരീരിക ബന്ധത്തിനു മകളും ഭര്‍ത്താവും തടസ്സമായതാണു കൊലപാതകത്തിലേക്കു നയിച്ചത്. ഇവരെ ഒഴിവാക്കുന്നതിനായി നിനോ മാത്യുവും അനുശാന്തിയും വാട്‌സ് ആപ്പിലൂടെയും എസ്എംഎസ് വഴിയും അനവധി സന്ദേശങ്ങള്‍ കൈമാറിയതു പൊലീസ് കണ്ടെത്തിയിരുന്നു. ഇത്തരം ഫോട്ടോകളും വിഡിയോ ദൃശ്യങ്ങളും ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ നിന്നു ഫോറന്‍സിക് ലാബ് മുഖേന ശാസ്ത്രീയമായി വീണ്ടെടുത്ത തെളിവുകള്‍ അടച്ചിട്ട കോടതിമുറിയിലാണു പ്രദര്‍ശിപ്പിച്ചത്. കൊലപാതകത്തിനു മുന്‍പു ശക്തമായ ഗൂഢാലോചന നടന്നതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

കേസിലെ ഗൂഢാലോചന തെളിയിക്കുന്നതിന് ഇവ നിര്‍ണായക തെളിവായി. ലാപ്‌ടോപ്, ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ നിന്നു ഫോറന്‍സിക് ലാബ് അധികൃതര്‍ കണ്ടെത്തിയ തെളിവും നിര്‍ണായകമായി. അഞ്ചര മാസത്തോളം നീണ്ട കേസിന്റെ വിചാരണയില്‍ 49 സാക്ഷികളെ വിസ്തരിച്ചു. 85 രേഖകളും 41 തൊണ്ടിമുതലും കോടതി തെളിവായി സ്വീകരിച്ചു. ഐ വില്‍ നോട്ട് ലെറ്റ് എനിതിങ് ബിറ്റ്വീന്‍ അസ് -നിനോ മാത്യു അനുശാന്തിക്ക് അയച്ച ഈ ഫോണ്‍ സന്ദേശമാണ് അരുംകൊലയിലേക്കു തുടക്കമിട്ടത്. ഈ സന്ദേശം അനുശാന്തി ഹൃദയത്തില്‍ പകര്‍ത്തിയെന്നു മാത്രമല്ല, സ്വന്തം മകളെയും ഭര്‍ത്താവിനെയും വകവരുത്താനും തീരുമാനിച്ചു.

അനുശാന്തിയെ തന്റെ ജീവിതത്തിലേക്കു ക്ഷണിച്ചു നിനോ മാത്യു അയച്ച സന്ദേശം 2014 ഏപ്രില്‍ നാലിനു ലിജീഷ് കണ്ടതോടെ വീട്ടില്‍ വഴക്കായി. തുടര്‍ന്ന് ഏറെ ഗൂഢാലോചന നടത്തിയാണു 2014 ഏപ്രില്‍ 16ന് ഉച്ചയ്ക്കു 12.30നു കൊല നടത്തിയത്.ഇതിനായി തുഷാരം വീടിന്റെ സിറ്റൗട്ട്, അകത്തെ മുറികള്‍, അടുക്കള എന്നിവയുടെയും വാതിലുകളുടെയും ദൃശ്യങ്ങള്‍, മുറികളുടെ ഫോട്ടോകള്‍, അടുക്കളയുടെ വിവിധ കോണില്‍ നിന്നുള്ള ഫോട്ടോകള്‍, ലിജീഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ നിനോ മാത്യു മറഞ്ഞുനിന്ന വാതിലിന്റെ അടച്ചിട്ടതും തുറന്നിട്ടതുമായ ദൃശ്യങ്ങള്‍, ഹാളിന്റെ 360 ഡിഗ്രി ഫോട്ടോകള്‍, പുറകുവശത്തെ ഇടറോഡിലൂടെ ബസ് സ്റ്റോപ്പിലേക്കുള്ള വഴി എന്നിവയെല്ലാം അനുശാന്തി മൊബൈലില്‍ പകര്‍ത്തി നിനോ മാത്യുവിനു മുന്‍കൂട്ടി നല്‍കിയിരുന്നതും അന്വേഷണസംഘം പിടിച്ചെടുത്തു കോടതിയില്‍ ഹാജരാക്കിയിരുന്നു.

Top