വയറുവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ പോലീസുകാരന്റെ വയറ്റില്‍നിന്ന് കിട്ടിയത് 40കത്തികള്‍!

Knives

അമൃത്‌സര്‍: കൊസച്ചു കുട്ടികള്‍ രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ച് പലതും വിഴുങ്ങാറുണ്ട്. കുട്ടികളുടെ വയറ്റില്‍നിന്നും ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ വഴി പലതും പുറത്തെടുത്തിട്ടുമുണ്ട്. എന്നാല്‍, 42 വയസുള്ള ഒരു യുവാവില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 40 കത്തികളാണ്. ഇതെങ്ങനെ വിശ്വസിക്കും.

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്ിയ പോലീസുകാരനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. കോണ്‍സ്റ്റബിളിന്റെ വയറ്റില്‍ നിന്നാണ് കത്തികള്‍ നീക്കം ചെയ്തത്. അമൃത്സറിലെ കോര്‍പ്പറേറ്റ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്. സ്‌കാനിംഗില്‍ കത്തി കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥിരീകരിക്കുന്നതിന് എന്‍ഡോസ്‌കോപ്പി പരിശോധനയും മെഡിക്കല്‍ സംഘം നടത്തി. കോണ്‍സ്റ്റബിളിന്റെ പേര് പുറത്തുവിട്ടിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമൃത്സറിലാണ് സംഭവം. വയറു വേദനയെ തുടര്‍ന്നാണ് കോണ്‍സ്റ്റബിള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഈ പൊലീസ് കോണ്‍സ്റ്റബിള്‍. താന്‍ തന്നെ കത്തികള്‍ വിഴുങ്ങുകയായിരുന്നെന്ന് ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞു.

കഴിഞ്ഞ ആറ് മാസത്തിനിടെയാണ് നാല്‍പ്പതോളം കത്തികള്‍ ഇയാള്‍ അകത്താക്കിയത്. ഡോ. ബി.ബി ഗോയല്‍, ഡോ. രജീന്ദര്‍ രാജന്‍, ഡോ. ആരതി മല്‍ഹോത്ര, ഡോ. അനിത, ഡോ. ജിതേന്ദര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

Top