പോലീസുകാരിയെ പോലീസ് ഉദ്യോഗസ്ഥന്‍ തീകൊളുത്തി കൊന്നു; കാറിടിച്ച് വീഴ്ത്തി വടിവാള്‍കൊണ്ട് വെട്ടിയ ശേഷമാണ് കൊലപാതകം

ആലപ്പുഴ: മാവേലിക്കര വള്ളിക്കുന്നം കാഞ്ഞിരപ്പുഴയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തീവച്ചുകൊന്നു. വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സൗമ്യ പുഷ്‌കരന്‍ (30) ആണ് കൊല്ലപ്പെട്ടത്. പോലീസുകാരന്‍ തന്നെയായ അജാസ് എന്നയാളാണ് ക്രൂരത ചെയ്തത്. ഇയാള്‍ എറണാകുളം ജില്ലയിലാണ് ജോലി ചെയ്യുന്നത്. സംഭവത്തിനിടെ പ്രതി പിടിയിലായി.

സൗമ്യ ഡ്യൂട്ടി കഴിഞ്ഞ് വരുന്ന വഴി പ്രതി കാറില്‍ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് കാറിടിച്ചു വീഴ്ത്തി പ്രതി ആക്രമിക്കുകയായിരുന്നു. കയ്യിലിരുന്ന വടിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപെടുത്തി. ആക്രമണത്തിനിടെ പ്രതിക്കും പൊള്ളലേറ്റിട്ടുണ്ട്.

Top