ആത്മഹത്യാശ്രമം: ഇന്ദ്രാണി മുഖര്‍ജി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

മുംബൈ:അമിതമായ അളവില്‍ ഗുളികകള്‍ കഴിച്ചതിനെ തുടര്‍ന്ന അബോധാവസ്ഥയിലായ ഇന്ദ്രാണി മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകളായ ഷീന ബോറയെ വധിച്ച കേസില്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയവെയാണ് ഇന്ദ്രാണി ആത്മഹത്യാശ്രമം നടത്തിയത്. 24 മണിക്കൂറിനു ശേഷമേ എന്തെങ്കിലും പറയാനാകൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യയും നയന്‍ എക്സ് മീഡിയ സ്ഥാപക സിഇഒയുമായ ഇന്ദ്രാണി ഓഗസ്റ്റ് 25ന് ആണ് അറസ്റ്റിലായത്.indrani610

ഷീന വധക്കേസില്‍ കൂട്ടുപ്രതികളായ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംറായ് എന്നിവരും റിമാന്‍ഡിലാണ്. സംസ്ഥാന പൊലീസില്‍നിന്നു കേസ് ഏറ്റെടുത്ത സിബിഐ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണവുമായി മുന്നോട്ടുപോകുകയാണ്. കേസിന്റെ ചുമതലയില്‍നിന്നു മുംബൈ പൊലീസ് കമ്മിഷണര്‍ രാകേഷ് മാരിയയെ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു. കോര്‍പറേറ്റ് സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം എത്തിയതാണു കാരണമെന്നും ആരോപണമുയര്‍ന്നു.ഇന്ദ്രാണിയുടെ അമ്മ ദുര്‍ഗ റാണി കഴിഞ്ഞ ദിവസം ഗുവാഹത്തിയില്‍ മരിച്ചിരുന്നു.

Top