അവിഹിത ബന്ധത്തിന് തടസ്സമായ മാതാപിതാക്കളെയും മകളെയും കൊന്ന സൗമ്യയ്ക്ക് അഞ്ചിലധികം കാമുകന്മാര്‍: ഫോണ്‍ തെളിവുകള്‍ പുറത്ത്

പിണറായി: അവിഹിത ബന്ധം തുടരുന്നതിന് മാതാപിതാക്കളേയും മക്കളേയും അരുംകൊല നടത്തിയ കേസിലെ പ്രതി പിണറായിയിലെ സൗമ്യയുടെ കാമുകന്‍മാരുമായുള്ള ബന്ധം തെളിയിക്കുന്ന കൂടൂതല്‍ തെളിവുകള്‍ പോലീസിന്. താന്‍ തനിച്ചാണ് കൊല നടത്തിയതെന്ന സൗമ്യയുടെ വാദത്തെ തള്ളുന്നതാണ് പോലീസിന് ലഭിച്ച ഫോണ്‍ സന്ദേശങ്ങള്‍.

സൗമ്യ ഉപയോഗിച്ചിരുന്ന അഞ്ച് മൊബൈല്‍ ഫോണുകളും ഏഴ് സിം കാര്‍ഡുകളും പോലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
അവിഹിത ബന്ധങ്ങള്‍ക്ക് തടസ്സമാകുമെന്ന് കണ്ടാണ് സൗമ്യ അച്ഛനായ കുഞ്ഞിക്കണ്ണനേയും അമ്മ കമലയേയും മകള്‍ ഐശ്വര്യയേയും കൊലപ്പെടുത്തിയത്. ആദ്യം അമ്മയെ ആണ് കൊന്നത്. പിന്നാലെ അച്ഛനേയും മകളേയും. ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. കിണറ്റിലെ അമോണിയ കലര്‍ന്ന വെള്ളം കുടിച്ചാണ് മൂവരും മരിച്ചതെന്നാണ് സൗമ്യ ആദ്യം കള്ളം പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിടിക്കപ്പെട്ടതോടെ താന്‍ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന് സൗമ്യ പോലീസിന് മൊഴി നല്‍കി. എന്നാല്‍ കൊലപാതകം നടത്തിയ രീതി വിശദമായ അന്വേഷിച്ച പോലീസ് സൗമ്യയുടെ വാദത്തെ തള്ളി. സൗമ്യയ്ക്ക് കാമുകന്‍മാരുടെയോ പുറത്ത് നിന്നുള്ള മറ്റൊരാളുടേയോ സഹായം ഇല്ലാതെ കൊലനടത്താന്‍ കഴിയില്ലെന്ന് പോലീസ് ഉറപ്പിച്ചു. അഞ്ച് മൊബൈല്‍ ഫോണില്‍ നിന്നുള്ള വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. ഇതില്‍ നിന്നും അഞ്ചിലധികം കാമുകന്‍മാരുമായി സൗമ്യ മണിക്കൂറുകളോളം സംസാരിച്ചിരുന്നതായി പോലീസ് കണ്ടെത്തി.

കൊലപാതകം നടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേയാണ് ഇവരെയെല്ലാം സൗമ്യ വിളിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കാമുകന്‍മാരുമായി സംസാരിച്ച കാര്യങ്ങള്‍ കേസില്‍ നിര്‍ണായകമാകും. നേരത്തേ കാമുകന്‍മാരെ ചോദ്യം ചെയ്തിരുന്നെങ്കിലും കേസില്‍ പ്രതിചേര്‍ക്കാന്‍ തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ഫോണുകളിലെ വിവരങ്ങള്‍ കൂടി ലഭിച്ച സാഹചര്യത്തില്‍ കാമുകന്‍മാരെ വീണ്ടും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്.

Top