അദ്ധ്യാപിക വീട്ടിനുള്ളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍; സംഭവവുമായി ബന്ധപ്പെട്ട് ഭാര്‍ത്താവിനെ പോലീസ് തിരയുന്നു

ശാസ്താംകോട്ട: അദ്ധ്യാപിക വീടിനുള്ളില്‍ കൊലചെയ്യപ്പെട്ട നിലയില്‍. ശാസ്താംകോട്ട മനക്കര രാജഗിരി അനിതാ ഭവനത്തില്‍ അനിതാ സ്റ്റീഫന്‍നാണ് വീടിനുള്ളില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലക്കടിയേറ്റ് രക്തം വാര്‍ന്നൊലിച്ച് മരണപ്പെട്ടതാണെന്ന് പ്രാഥമിക നിഗമനം. ഹെല്‍ത്ത് ഇന്‍സ്പക്ടറായ ഭര്‍ത്താവ് ഒളിവില്‍.

ഭര്‍ത്താവില്‍ നിന്നേറ്റ അതിക്രമമാകാം മരണകാരണമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവും ഹെല്‍ത്ത് ഇന്‍സ്പക്ടര വായ ആഷ്‌ലിയെ പൊലീസ് തിരയുന്നു. പത്തനംതിട്ട ചന്ദനപ്പള്ളി എല്‍ പി സ് അദ്ധ്യാപികയാണ് അനിത.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ വൈകിട്ട് നാലു മണിയോടെ അനിതയുടെ പിതാവ് സ്റ്റീഫനാണ് മൃതദേഹം കണ്ടത്. മുറിക്കുള്ളിലെ ഇടനാഴിയിലാണ് മൃതദേഹം കിടന്നത്. സമീപത്തു നിന്നും രക്തം പുരണ്ട ചിരവയും പൊലീസ് കണ്ടെത്തി .ആഷ്ലി ഒളിവിലാണ് ഇയാളുടെ മൊബൈലും ഓഫാണന്ന് പൊലീസ് പറഞ്ഞു. മക്കള്‍ ആല്‍വിന്‍, ആരോമല്‍. ശാസ്താംകോട്ട പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

Top