ട്രാഫിക് നിയമം തെറ്റിച്ച് കാറില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചു; സൂപ്പര്‍ താരത്തിന് പിഴ

dc-Cover

ഹൈദരാബാദ്: ട്രാഫിക് നിയമം പാലിക്കാതെ യാത്ര ചെയ്ത സൂപ്പര്‍ താരത്തിന് പണികിട്ടി. തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറാണ് ട്രാഫിക് നിയമം തെറ്റിച്ചത്. കാറില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിന് ട്രാഫിക് പോലീസ് താരത്തിന് പിഴ വിധിക്കുകയായിരുന്നു. ഹൈദരാബാദ് പോലീസ് കാര്‍ തടഞ്ഞു നിര്‍ത്തി 700രൂപ പിഴ വിധിച്ചു.

ഷൂട്ടിംഗിനായി പോകവെയാണ് താരത്തിന്റെ കാര്‍ പോലീസ് തടഞ്ഞു നിര്‍ത്തിയത്. അമീര്‍പീഠിലേക്ക് തന്റെ റേഞ്ച് റോവറില്‍ താരം യാത്ര ചെയ്യവെയാണ് സംഭവം. എന്‍ടിആറിന്റെ കാറോടിച്ചിരുന്ന ഡ്രൈവറുടെ പേരിലാണ് പൊലീസ് പിഴ ചുമത്തിയത്.

കാറില്‍ നിന്നും പുറത്തിറങ്ങാതിരുന്ന താരം ഡ്രൈവറോട് പിഴയടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കാറില്‍ പരിധിയില്‍ കവിഞ്ഞ അളവില്‍ ടിന്റഡ് ഗ്ലാസുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടതാണ്. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ഈടാക്കാനും സുപ്രീംകോടതിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു.

Top