കല്ലും മുള്ളും ചവിട്ടി ശബരിമലയില്‍ എത്തണം; വിമാനത്താവളം ആവശ്യമില്ലെന്ന് എംപി സുരേഷ്‌ഗോപി

suresh-gopi

ശബരിമല: കല്ലും മുള്ളും ചവിട്ടി വേണം ഭക്തര്‍ ശബരിമലയില്‍ എത്താനെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. ശബരിമലയ്ക്കടുത്ത് ഒരു വിമാനത്താവളം എന്നത് അനാവശ്യമായ ഒന്നാണെന്ന് സുരേഷ്‌ഗോപി പറയുന്നു.

അയ്യപ്പന്‍മാര്‍ക്ക് ആകാശ പരവതാനി വിരിക്കേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രവാസികള്‍ക്കായി പത്തനംതിട്ടയിലോ ഇടുക്കിയിലോ ആണ് വിമാനത്താവളം നിര്‍മ്മിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.

സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ശബരിമലയോട് ചേര്‍ന്ന് വിമാനത്താവളത്തിനായി ഭൂമി കണ്ടെത്തി നല്‍കുമെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

Top