എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ കല്ലേറ്, സുകുമാരന്‍ നായരുടെ പേരില്‍ റീത്തും

തിരുവനന്തപുരം: തിരുവനന്തപുരത്ത് എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ കല്ലേറ്. കഴിഞ്ഞ ദിവസം രാത്രിയാണ് പാപ്പനംകോടിനു സമീപം മേലാംകോട്ടെ കരയോഗ മന്ദിരം തകര്‍ത്തത്. ആക്രമണത്തില്‍ ചട്ടമ്പി സ്വാമി സ്മൃതി മണ്ഡപത്തിന്റെ ജനല്‍ ചില്ല് തകര്‍ന്നിട്ടുണ്ട്. കെട്ടിടം തകര്‍ത്തതിന് പിന്നാലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പേരില്‍ റീത്തും പുറത്ത് വെച്ചിട്ടുണ്ട്.
ആക്രമവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ ആക്രമികള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ശബരിമല സ്ത്രീ പ്രവേശനത്തിലെ എന്‍എസ്എസ് നിലപാടിന്റെ പശ്ചാത്തലത്തിലാവാം ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.

Top