ശബരിമല വിഷയം: ബിജെപിക്ക് ഒന്നും ചെയ്യാനാകില്ല..!! കര്‍മ്മസമിതിയുടെ നിര്‍ണ്ണായക യോഗം ഇന്ന്

ശബരിമല യുവതി പ്രവേശന വിധി മറികടക്കാന്‍ ഭരണഘടനാ ഭേദഗതി അടക്കമുള്ള നിയമ നിര്‍മ്മാണം കൊണ്ടുവരുമോ എന്ന ചോദ്യത്തിന് ലോക്‌സഭയില്‍ കൃത്യമായി മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയ നിയമ മന്ത്രിയുടെ അഭിപ്രായത്തിന് പരിഹാസവുമായി ഇടത് നേതാക്കള്‍ രംഗത്ത്. ഇടതുപക്ഷ സര്‍ക്കാരിനെതിരെ യുദ്ധം നയിച്ചവര്‍ എവിടെയെന്നാണ് പരിഹാസം.

ഇതിനിടെ, നിയമനിര്‍മ്മാണം ഉടനില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ ശബരിമല കര്‍മ്മസമിതിയുടെ നിര്‍ണായക യോഗം ഇന്ന് ചേരും. മുന്‍കൂട്ടി തീരുമാനിച്ച യോഗമാണ് ഇന്ന് നടക്കുന്നതെന്ന് നേതാക്കള്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരായും ആചാര സംരക്ഷണത്തിനും വേണ്ടിയുള്ള തുടര്‍പ്രക്ഷോഭങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. ഉടന്‍ നിയമനിര്‍മ്മാണം ഇല്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ശബരിമല കര്‍മ്മസമിതി ഗൗരവമായാണ് കാണുന്നത്. ഇക്കാര്യത്തില്‍ നിയമപരമായ ഇടപെടലുകള്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് കര്‍മ്മസമിതി നേതാക്കള്‍ പറഞ്ഞു.

ശബരിമലയില്‍ വലിയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ കര്‍മ്മസമിതിക്കും വിവിധ ഹൈന്ദവ സംഘടനകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിലപാട് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നാണ് സമിതിക്കുള്ളിലെ ചര്‍ച്ച. എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ശബരിമല ആചാര സംരക്ഷണത്തിന് ആവശ്യമായ നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകുമെന്ന് പ്രക്ഷോഭവേളയില്‍ ബി.ജെ.പി ഉറപ്പ് നല്‍കിയിരുന്നു.

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണം പരിഗണിക്കുന്നുണ്ടോ എന്ന ശശി തരൂരിന്റെയും ആന്റോ ആന്റണിയുടെയും ചോദ്യത്തിന് വിഷയം കോടതിയുടെ പരിഗണനയിലാണെന്ന ഒറ്റ വരി മറുപടിയാണ് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് നല്‍കിയത്. ഇതേ സമയം ശബരിമല വിവാദം അവസാനിച്ചതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞതും ചര്‍ച്ചയായിട്ടുണ്ട്.

ഉത്തരവാദിത്വമുള്ള ഒരു മന്ത്രിക്ക് അങ്ങനെ മാത്രമേ പറയാന്‍ സാധിക്കുകയുള്ളുവെന്നും ശ്രീധരന്‍പിള്ള പ്രതികരിച്ചിരുന്നു. സുപ്രീം കോടതി വിധിയില്‍ നിയമനിര്‍മ്മാണ സഭക്ക് ഒന്നും ചെയ്യാനില്ലെന്നതാണ് കേന്ദ്രമന്ത്രി നല്‍കിയ ഒറ്റ വാചക മറുപടിയുടെ ലളിത മലയാളമെന്നും സിപിഎം നേതാവ് പി രാജീവ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി മറികടക്കണമെങ്കില്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ തന്നെ തിരുത്തേണ്ടിവരുമെന്നതാണ് ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം

Top