മല ചവിട്ടാനെത്തുന്നു: യുവതിയുടെ ഫോട്ടോ വെച്ച് സംഘപരിവാറിന്റെ കള്ള പ്രചാരണം, പോലീസ് കേസെടുത്തു

കോഴിക്കോട്: യുവതി ശബരിമലയിലേക്ക് പോകുന്നു എന്നതരത്തില്‍ ഫോട്ടോ ഉപയോഗിച്ച് സംഘപരിവാറിന്റെ വ്യാജ പ്രചാരണം. കോഴിക്കോട് സ്വദേശിനിയായ ശില്‍പ്പ ചന്ദ്രന്റെ പേരിലാണ് സംഘപരിവാര്‍ പ്രചാരണം നടത്തിയത്. ഇതിനെതിരെ ശില്‍പ്പ നിയമ നടപടികള്‍ സ്വീകരിച്ചു.

 

shilpa

മല ചവിട്ടാനായി ഇന്നെത്തിയ രേഷ്മ നിശാന്ത്, ശനില എന്നിവര്‍ക്കൊപ്പം ശില്‍പ്പയും എത്തുന്നു. ഇതിനായി ഇവര്‍ കോട്ടയത്തെത്തി എന്നായിരുന്നു സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. ഹിമ നിവേദ കൃഷ്ണ എന്ന അക്കൗണ്ട് കാവിപ്പട എന്ന ഗ്രൂപ്പിലാണ് ഇതിന് തുടക്കമിട്ടത്.

സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ദുരുപയോഗം ചെയ്ത് വ്യാജ പ്രചാരണം നടത്തിയവര്‍ക്കതെിരെ പോലീസ് സ്‌റ്റേഷനില്‍ ശില്‍പ്പ പരാതി നല്‍കിയിട്ടുണ്ട്.

Top