ഇവരും മല ചവിട്ടില്ല; പോലീസ് നിര്‍ബന്ധിച്ച് ഇറക്കിയെന്ന് ബിന്ദു, കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യമില്ല

ശബരിമല: സുപ്രീം കോടതി വിധിയെ മുന്‍ നിര്‍ത്തി ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളുമായി പൊലീസ് താഴേക്ക് ഇറങ്ങുന്നു. മല കയറാനെത്തിയ ബിന്ദു, കനക ദുര്‍ഗ എന്നിവരാണ് ഇപ്പോള്‍ തിരിച്ചിറങ്ങുന്നത്. കനക ദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെയില്ല എന്നും പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

ചന്ദ്രാനന്ദന്‍ റോഡില്‍ പ്രതിഷേധം ശക്തമായതോടെ മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയിലായി. തിരിച്ച് പോകാന്‍ പൊലീസ് നിര്‍ബന്ധിച്ചതായാണ് യുവതികള്‍ ആരോപിക്കുന്നത്.

Latest
Widgets Magazine