ആര്‍എസ്എസ്സിന് പശുക്കളോട് ഇത്ര സ്‌നേഹമാണെങ്കില്‍ അവയെ ശാഖയില്‍ ചേര്‍ക്കട്ടെയെന്ന് നിതീഷ് കുമാര്‍

nitishkumar

കാണ്‍പൂര്‍: ബിജെപിയെയും ആര്‍എസ്എസിനെയും രൂക്ഷമായി വിമര്‍ശിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ആര്‍എസ്എസ്സിന് പശുക്കളോട് ഇത്ര സ്‌നേഹമാണെങ്കില്‍ അവയെ ശാഖയില്‍ ചേര്‍ക്കട്ടെയെന്ന് നിതീഷ് പറഞ്ഞു.

ബിജെപിക്കും ആര്‍എസ്എസിനും പശുക്കളോട് അത്രമേല്‍ സ്നേഹമുണ്ടെങ്കില്‍ അവയെ ആര്‍എസ്എസിന്റെ ശാഖയില്‍ കൊണ്ടുപോകട്ടെ എന്നായിരുന്നു നിതീഷിന്റെ പരാമര്‍ശം.

കാണ്‍പൂരിലെ ഖട്ടംപൂര്‍ ഗ്രാമത്തില്‍ നടന്ന ജെഡി(യു) യോഗത്തില്‍ സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍. പശുക്കളോടും കര്‍ഷകരുടെ വിള നശിപ്പിക്കുന്ന മ്ലാവിനോടും അത്രയ്ക്ക് സ്നേഹമുണ്ടെങ്കില്‍ അവയെ കര്‍ഷകരുടെ വിള നശിപ്പിക്കാന്‍ അനുവദിക്കാതെ അവയെ ശാഖയില്‍ കൊണ്ടുപോകട്ടെ.

ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഉപയോഗിക്കുന്ന ചെരുപ്പിന്റെ തുകല്‍ ഏത് മൃഗത്തിന്റേതാണെന്നും നീതീഷ് കുമാര്‍ ചോദിച്ചു. ബിജെപിയും ആര്‍എസ്എസും രാജ്യത്തെ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിനാല്‍ സംഘ മുക്ത രാജ്യമാണ് വേണ്ടതെന്നും നിതീഷ് കുമാര്‍ പറയുന്നു.

Top